ഗർഭാവസ്ഥ സിനിമയുടെ പ്രചാരണത്തിന് ഉപയോഗിച്ചു; ആലിയ ഭട്ടിനെതിരെ വിമര്‍ശനം

By santhisenanhs.04 09 2022

imran-azhar

 

ബ്രഹ്‌മാസ്ത്ര സിനിമയുടെ പ്രചാരണ പരിപാടിയിൽ ബോളിവുഡ് താരം ആലിയ ധരിച്ച വേഷത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. അമ്മയാകാന്‍ പോകുന്ന താരം തന്റെ ഗര്‍ഭാവസ്ഥ പോലും സിനിമയുടെ പ്രചാരണത്തിനായി ഉപയോഗിച്ചു എന്നാണ് വിമര്‍ശനങ്ങള്‍ വരുന്നത്.

 

ഹൈദരബാദില്‍ നടന്ന പ്രീ റിലീസ് ഇവന്റില്‍ ആലിയ ധരിച്ച പിങ്ക് ഷറാറ സെറ്റ് ആണ് ചര്‍ച്ചകള്‍ക്ക് കാരണമായത്. ഷറാറയുടെ പിറകില്‍ ബേബി ഓണ്‍ ബോര്‍ഡ് എന്ന് ഇംഗ്ലീഷില്‍ എഴുതിയിരുന്നു.

 

പരിപാടിക്കിടെ അവതാരകനായ കരണ്‍ ജോഹര്‍ ആലിയ രണ്ട് കുട്ടികള്‍ക്കാണു ജന്മം നല്‍കുന്നതെന്ന് പറഞ്ഞു. അതിലൊന്നാണ് ബ്രഹ്‌മാസ്ത്ര. അടുത്തത് വൈകാതെ ഉണ്ടാകും എന്നും പറഞ്ഞു. ഈ സമയം ആലിഞ്ഞ തിരിഞ്ഞു നിന്ന് ഷറാറയില്‍ ബേബി ഓണ്‍ ബോര്‍ഡ് എന്ന് എഴുതിയത് കാണിച്ചു കൊടുക്കുകയായിരുന്നു.

 

OTHER SECTIONS