സല്‍മാന്‍ ഖാന് ജയിലില്‍ നിന്ന് ഗുണ്ടാത്തലവന്റെ ഭീഷണി

By Web Desk.15 03 2023

imran-azhar

 


ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന് ഭീഷണി. കൃഷ്ണമൃഗങ്ങളെ കൊന്നതിന് നടന്‍ സല്‍മാന്‍ ഖാന്‍ മാപ്പ് പറയണമെന്നാണ് ആവശ്യം. അല്ലാത്തപക്ഷം പ്രത്യാഘാതങ്ങള്‍ നേരിടാന്‍ തയ്യാറാവണം. ബതിന്ദാ ജയിലില്‍ കഴിയുന്ന ഗുണ്ടാസംഘ തലവന്‍ ലോറന്‍സ് ബിഷ്ണോയിയാണ് ഭീഷണി മുഴക്കിയത്. ജയിലില്‍ നിന്ന് ഒരു ടിവി ചാനലുമായുള്ള സംഭാഷണത്തിനിടെ ബിഷ്ണോയുടെ സല്‍മാന്‍ ഖാന് എതിരായ പരാമര്‍ശം

 

ജയിലില്‍ ഫോണ്‍ ചെയ്യാന്‍ സൗകര്യമുള്ള ഭാഗങ്ങളുണ്ടെന്നും സംഭാഷണത്തിനിടെ ബിഷ്‌ണോയി പറഞ്ഞു. നിലവില്‍ ബട്ടിന്‍ഡ ജയിലില്‍ കഴിയുന്ന ബിഷ്ണോയിയെ വെടിവെയ്പ്പ്, കൊള്ളയടിക്കല്‍ കേസുകളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി ഫെബ്രുവരിയില്‍ രാജസ്ഥാനിലേക്ക് കൊണ്ടുപോയിരുന്നു.

 

കൃഷ്ണമൃഗത്തെ കൊന്ന സംഭവത്തില്‍ സല്‍മാന്‍ ഖാന്‍ ബിഷ്ണോയി സമൂഹത്തോട് മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം നടനെതിരെ പ്രവര്‍ത്തിക്കുമെന്നും ബിഷ്ണോയ് പറഞ്ഞു.

 

കൃഷ്ണമൃഗത്തിന്റെ വിഷയത്തില്‍ കുട്ടിക്കാലം മുതല്‍ സല്‍മാനോട് എനിക്ക് ദേഷ്യമായിരുന്നു. എന്റെ സമുദായാംഗങ്ങള്‍ക്ക് അദ്ദേഹം പണം വാഗ്ദാനം ചെയ്തിരുന്നു-ബിഷ്‌ണോയ് ആരോപിച്ചു.

 

1998ലാണ് ഒരു സിനിമയുടെ ചിത്രീകരണ വേളയില്‍, സല്‍മാന്‍ ഖാനും ഒപ്പം സെയ്ഫ് അലി ഖാന്‍, തബു, സൊനാലി ബേന്ദ്രെ എന്നിവരും ചേര്‍ന്ന് രാജസ്ഥാനിലെ കങ്കണി ഗ്രാമത്തില്‍ രണ്ട് കൃഷ്ണമൃഗങ്ങളെ വെടിവെച്ചുവെന്ന ആരോപണം ഉയര്‍ന്നത്.

 

 

 

OTHER SECTIONS