ബാലയെ നിര്‍ദ്ദേശിച്ചത് ഉണ്ണി മുകുന്ദന്‍, പ്രതിഫലം ലഭിച്ചിട്ടുണ്ടെന്നും അനൂപ് പന്തളം

By Shyma Mohan.08 12 2022

imran-azhar

 


ഉണ്ണി മുകുന്ദന്‍ നിര്‍മിച്ച ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയില്‍ അഭിനയിച്ചതിന് പ്രതിഫലം ലഭിച്ചില്ലെന്ന നടന്‍ ബാലയുടെ ആരോപണത്തില്‍ പ്രതികരണവുമായി സംവിധായകന്‍ അനൂപ് പന്തളം.

 

സംവിധായകന്‍ അനൂപ് പന്തളം ഉള്‍പ്പെടെ സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച പലര്‍ക്കും പ്രതിഫലം നല്‍കിയില്ലെന്നും ബാല ആരോപിച്ചിരുന്നു. തനിക്ക് പ്രതിഫലം ലഭിച്ചില്ലെങ്കിലും കുഴപ്പമില്ല ബാക്കി പിന്നില്‍ പ്രവര്‍ത്തിച്ച ആളുകള്‍ക്ക് എങ്കിലും പണം നല്‍കണമെന്നാണ് ബാല ആവശ്യപ്പെട്ടത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബാലയുടെ ഈ പ്രതികരണം.

 

എന്നാല്‍ തനിക്ക് കൃത്യമായി പ്രതിഫലം ലഭിച്ചുവെന്നും ബാലയെ നിര്‍ദ്ദേശിച്ചത് ഉണ്ണി മുകുന്ദനാണെന്നും അനൂപ് പന്തളം കുറിച്ചു.

 

അനൂപ് പന്തളത്തിന്റെ കുറിപ്പ്:

 

നടന്‍ ബാല ഒരു ഓണ്‍ലൈന്‍ ചാനലിന് നടത്തിയ സംഭാഷണത്തില്‍ എന്റെ പേരുള്‍പ്പെട്ടതുകൊണ്ടാണ് ഈ വിശദീകരണം.

 

ഷെഫീക്കിന്റെ സന്തോഷം എന്ന എന്റെ ആദ്യ സിനിമ എഴുതി സംവിധാനം ചെയ്ത എനിക്ക് കൃത്യമായി പ്രതിഫലം ലഭിക്കുകയുണ്ടായി. മറ്റു ടെക്‌നിഷ്യന്‍സിനും അവരുടെ പ്രതിഫലങ്ങള്‍ കൊടുത്തതായാണ് എന്റെ അറിവില്‍. അദ്ദേഹത്തെ ഈ സിനിമയില്‍ റെക്കമെന്റ് ചെയ്തത് തന്നെ ഉണ്ണി ബ്രോ ആണ്. സിനിമയില്‍ നല്ലൊരു കഥാപാത്രമാണ് ബാലക്ക്. അദ്ദേഹ
മത് നന്നായി ചെയുകയും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുകയും ചെയ്തതില്‍ സന്തോഷം. സിനിമ നന്നായി പൂര്‍ത്തിയാക്കാന്‍ എല്ലാവരും സഹകരിക്കുകയും ഇപ്പോള്‍ വിജയം നേടിയ സന്തോഷത്തിലും ആണ് ഞങ്ങള്‍ ഈ സമയത്ത് ഇത്തരം വിഷയങ്ങളില്‍ എന്റെ പേര് വലിച്ചിഴക്കുന്നതില്‍ വിഷമമുണ്ട്.

സ്നേഹപൂര്‍വ്വം
അനൂപ് പന്തളം

OTHER SECTIONS