രണ്‍വീറില്‍ നിന്ന് പ്രചോദനം: റോസ് പൂവിന്റെ ഇതളുകള്‍ മറയാക്കി ഉര്‍ഫി

By SM.25 07 2022

imran-azhar

 

ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗിന്റെ ഫോട്ടോഷൂട്ടിന് ചുവടു പിടിച്ച് ഫാഷന്‍ ഐക്കണ്‍ എന്ന് രണ്‍വീര്‍ കോഫി വിത് കരണ്‍ ഷോയില്‍ വിശേഷിപ്പിച്ച നടിയും മോഡലുമായ ഉര്‍ഫി ജാവേദ്.

സ്വകാര്യ ഭാഗങ്ങള്‍ റോസ് പൂവിന്റെ ഇതളുകള്‍ കൊണ്ട് മറച്ചാണ് ഉര്‍ഫി ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടത്. റോസ് പൂവിന്റെ ഇതളുകള്‍ വിരിച്ച മെത്തയില്‍ കിടന്നായിരുന്നു ഫോട്ടോഷൂട്ട്. വീഡിയോ ഉര്‍ഫി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. ബോള്‍ഡ് ഫോട്ടോഷൂട്ടുമായി ചര്‍ച്ചകളില്‍ സജീവമായി നില്‍ക്കുന്ന താരം കൂടിയാണ് ഉര്‍ഫി. പിന്‍ കൊണ്ടുള്ള ഡ്രസ് അണിഞ്ഞും ചങ്ങല ടോപ്പാക്കി മാറ്റിയും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുള്ള ഉര്‍ഫി വിചിത്രമായ ഫാഷന്‍ സെന്‍സിനുടമ കൂടിയാണ്.

കഴിഞ്ഞ ദിവസം നഗ്ന ഫോട്ടോഷൂട്ടുമായി രണ്‍വീര്‍ സിംഗ് പ്രത്യക്ഷപ്പെട്ടതിന്റെ അലയൊലി ഇതുവരെ അടങ്ങിയിട്ടില്ല. താരത്തെ അഭിനന്ദിച്ചും പരിഹസിച്ചും നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് കാണിച്ച് താരത്തിനെതിരെ മുംബൈ പോലീസില്‍ പരാതിയും നല്‍കിയിരിക്കുകയാണ്.

OTHER SECTIONS