വരാനാവില്ലേ അരികേ?...; മഹാവീര്യറിലെ ലിറിക്കൽ വീഡിയോ വൈറൽ

By santhisenanhs.03 07 2022

imran-azhar

 

കാത്തിരിപ്പിന്റെയും പ്രണയത്തിന്റെയും മനൊഹാരിത നിറച്ച്ച്ചുവച്ച് മഹാവീര്യറിലെ വരാനാവില്ലെ എന്ന പാട്ടിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. അന്വേഷയാണ് ഗാനാലാപനം. അസനു അന്ന അഗസ്റ്റിന്റെ വരികൾക്ക് ഈണമിട്ടിരിക്കുന്നത് ഇഷാൻ ഛബ്രയാണ്. എബ്രിഡ് ഷൈന്റെ സംവിധാനത്തിൽ നിവിൻ പോളി, ആസിഫ് അലി എന്നിവർ നായകന്മാരാവുന്ന മഹാവീര്യറുടെ റിലീസ് ജൂലൈ 21നാണ്.

 

 

പോളി ജൂനിയർ പിക്ചർസ്, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി. എസ് ഷംനാസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ലാലു അലക്‌സ്, ലാൽ, സിദ്ധിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി. അമ്പു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദന്റെ കഥയുടെ ചലച്ചിത്രാവിഷ്ക്കാരമാണ് ചിത്രം. ചിത്രത്തിന്റെ തിരക്കഥയും എബ്രിഡ് ഷൈനിന്റെതാണ്.

 

കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമാകുന്ന ചിത്രത്തിൽ ഫാന്റസിയുടെ അംശങ്ങളും ഉണ്ട്. നർമ – വൈകാരിക മുഹൂർത്തങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. സംസ്ഥാന അവാർഡ് ജേതാവായ ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാൻ ഛബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു.

 

 

OTHER SECTIONS