ഗ്രീക്ക് ദേവതയെ പോലെ തിളങ്ങി ആലിയ ഭട്ട്

By santhisenanhs.03 10 2022

imran-azhar

 

ബോളിവുഡിന്റെ പ്രിയ നായിക ആലിയ ഭട്ടിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. സിംഗപ്പൂരിൽ ഞായറാഴ്ച നടന്ന പരിപാടിയില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ടൈം 100 ഇംപാക്ട് 2022 അവാർഡ്സിലാണ് ബ്രോൺസ് ഗോൾഡൻ കേപ് ഗൗണില്‍ ആലിയ എത്തിയത്.

 

നിറവയറില്‍ ഗ്രീക്ക് ദേവതയെ പോലെ തിളങ്ങിയ താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം വൈറലാണ്. 1.8 ലക്ഷം രൂപയാണ് വസ്ത്രത്തിന്റെ വില. ഇന്ത്യൻ ഡിസൈനർമാരായ ഗൗരി, നൈനിക എന്നിവരുടെ ലേബലില്‍ നിന്നുള്ളതാണ് ഈ വസ്ത്രം. ലൈറ്റ് ആക്സസറീസ് ആണ് പെയർ ചെയ്തിട്ടുള്ളത്.

 

ആലിയ പ്രധാന വേഷത്തിൽ എത്തിയ ബോക്സ് ഓഫീസ് വിജയത്തിളക്കത്തിലാണ്. അയാൻ മുഖർജി സംവിധാനം ചെയ്ത ചിത്രം മികച്ച വിജയം നേടി ആഗോളതലത്തിൽ ശ്രദ്ധ നേടി കഴിഞ്ഞു. 360 കോടി രൂപയാണ് ചിത്രം നേടിയത്.

 

കൊവിഡ് മഹാമാരിക്ക് ശേഷം റിലീസ് ചെയ്ത സിനിമകളില്‍ ഏറ്റവും അധികം കളക്ഷന്‍ നേടുന്ന സിനിമയാണ് ബ്രഹ്മാസ്ത്ര. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം ചിത്രം രണ്ടാം വാരം 50 കോടിയിലധികം കളക്ട് ചെയ്ത് കഴിഞ്ഞു. 225 കോടിയിലധികമാണ് സിനിമയുടെ ഇന്ത്യയിലെ ആകെ കളക്ഷന്‍.

OTHER SECTIONS