മകള്‍ക്ക് പേരിട്ട് ആലിയ ; അര്‍ത്ഥങ്ങള്‍ നിരവധിയെന്ന് താരം

By Ashli Rajan.25 11 2022

imran-azhar

 

താരദമ്പതികളായ ആലിയ ഭട്ടിനും രണ്‍ബീര്‍ കപൂറിനും കുഞ്ഞു പിറന്നത് ഈ അടുത്ത കാലത്താണ്.ഗര്‍ഭകാലം, പ്രസവം തുടങ്ങി ജീവിതത്തിലെ ഓരോ പ്രധാന നിമിഷങ്ങളും ഇരുവരും ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ കുഞ്ഞിന്റെ പേര് എന്താണെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് ആലിയ.മകള്‍ക്കും രണ്‍ബീറിനുമൊപ്പമുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട് .

 

റാഹ എന്നാണ് ആലിയയും രണ്‍ബീറും മകള്‍ക്ക് നല്‍കിയിരിക്കുന്ന പേര്. രണ്‍ബീറിന്റെ അമ്മ നീതു കപൂര്‍ ആണ് കുഞ്ഞിന് പേരിട്ടതെന്നും ആലിയ പറയുന്നുണ്ട്. റാഹാ എന്ന പേരിട്ടത് അവളുടെ ബുദ്ധിമതിയായ മുത്തശ്ശിയാണെന്നും മനോഹരമായ നിരവധി അര്‍ഥങ്ങള്‍ ആ പേരിനുണ്ടെന്നും ആലിയ കുറിക്കുന്നു. വിവിധ ഭാഷകളില്‍ റാഹ എന്ന പേരിന്റെ അര്‍ഥവും ആലിയ പങ്കുവെക്കുന്നുണ്ട്.

 

സ്വഹിലിയില്‍ ദൈവികമെന്നും ബംഗാളിയില്‍ സൗഖ്യം, സമാധാനം എന്നും അറബിയില്‍ സമാധാനം എന്നും കൂടാതെ സന്തോഷം, സ്വാതന്ത്ര്യം എന്നുമൊക്കെ റാഹ എന്ന പേരിന് അര്‍ഥമുണ്ടെന്ന് ആലിയ പറയുന്നു. പേരുപോലെ തന്നെ മകളെ ആദ്യമായി കയ്യിലേന്തിയപ്പോള്‍ ഈ വികാരങ്ങളെല്ലാം അനുഭവപ്പെട്ടുവെന്നും ജീവിതം ഇപ്പോള്‍ ആരംഭിച്ചതേയുള്ളു എന്ന തോന്നലാണ് അനുഭവപ്പെടുന്നതെന്നും ആലിയ ഇന്‍സ്റ്റ?ഗ്രാമില്‍ കുറിച്ചു.

 

ഫുട്‌ബോള്‍ ജേഴ്‌സിയില്‍ റാഹ എന്ന് കുറിച്ച ചിത്രമാണ് ആലിയ പങ്കുവെച്ചത്. രണ്‍ബീറിനും കുഞ്ഞിനുമൊപ്പം നില്‍ക്കുന്ന ആലിയെയും ചിത്രത്തില്‍ കാണാം.

 

ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വാര്‍ത്ത. ഞങ്ങളുടെ കുഞ്ഞ് എത്തിയിരിക്കുന്നു. അവള്‍ വളരെ മനോഹരിയാണ്. ഞങ്ങളുടെ ഹൃദയം സ്നേഹം കൊണ്ട് നിറഞ്ഞിരിക്കുന്നു. അനുഗ്രഹീതരായ മാതാപിതാക്കളായി ഞങ്ങള്‍ മാറി. സ്നേഹം മാത്രം'എന്ന കുറിപ്പോടെയാണ് മകള്‍ ജനിച്ച വിവരം ആലിയ പങ്കുവെച്ചത്.

 

 

OTHER SECTIONS