ത്രില്ലര്‍ ചിത്രം തുണിവി'ന്റെ പ്രമോഷനിലേക്കില്ല; നല്ല ചിത്രംതന്നെ അതിന്റെ പ്രമോഷനെന്ന് അജിത്

By Lekshmi.02 11 2022

imran-azhar

 

ചെന്നൈ: അജിത് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'തുണിവ്'. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളില്‍ താരം പങ്കെടുക്കുമെന്ന രീതിയില്‍ വാര്‍ത്തകള്‍ പരന്നിരുന്നു.

 

എന്നാല്‍ ' നല്ല സിനിമതന്നെ ഒരു പ്രമോഷനാണ്' എന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് താരം.വന്‍ ബാങ്ക് കവര്‍ച്ച വിഷയമാകുന്ന ത്രില്ലര്‍ ചിത്രമാണ് 'തുണിവെ'ന്നാണ് സൂചന. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി താരം പങ്കെടുക്കുമെന്നതരത്തില്‍ സോഷ്യല്‍മീഡിയയിലടക്കം കിംവദന്തികള്‍ വന്നിരുന്നു.

 

ആരാധകരുടെ അഭ്യര്‍ഥനക്ക് അനുമതി നല്‍കിയിരുന്നെങ്കില്‍ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിങ് ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടത്താമെന്നെല്ലാം ആളുകള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചചെയ്തു.എന്നാല്‍ 'നല്ല സിനിമതന്നെ അതിന്റെ പ്രമോഷനാണ്' എന്നാണ് താരത്തിന്റെ പബ്ലിസിസ്റ്റ് ട്വീറ്റ് ചെയ്തത്.

 

സ്വന്തം സിനിമകളുടെ എല്ലാ പ്രൊമോഷന്‍ പരിപാടികളില്‍നിന്നും ഒഴിഞ്ഞുമാറുന്ന പതിവ് ശീലത്തില്‍ നിന്ന് താരം മാറാന്‍ പോകുന്നില്ലെന്ന സൂചനയാണ് അജിത്തിന്റെ ട്വീറ്റ് നല്‍കുന്നത്. 'തുണിവ്' അടുത്ത വര്‍ഷം പൊങ്കലിന് റിലീസിനെത്തുമെന്നാണ് കരുതുന്നത്.

 

OTHER SECTIONS