By Lekshmi.21 03 2023
ലോസാഞ്ചലസ്: തെരുവിലൂടെ നഗ്നയായി നടന്നതിന് പിന്നാലെ അമേരിക്കയിലെ പ്രശസ്ത യുവനടി അമാന്‍ഡ ബൈന്‍സിനെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.തെരുവിലൂടെ നഗ്നയായി വന്ന നടി ഒരു കാറില്‍ കയറിയ ശേഷം തനിക്ക് മാനസിക പ്രശ്നമുണ്ടെന്ന് അറിയിക്കുകയും പിന്നാലെ പൊലീസിനെ വിളിച്ച് സ്റ്റേഷനിലേക്ക് പോവുകയുമായിരുന്നു.
കൃത്യം ഒരു വര്‍ഷം മുന്‍പാണ് നടിയുടെ സംരക്ഷണ കരാര്‍ അവസാനിച്ചത്.പൊലീസ് സ്റ്റേഷനിലെത്തിയ 36കാരിയായ നടിയെ വിദഗ്ധര്‍ പരിശോധിക്കുകയും ചികിത്സ ആവശ്യമാണെന്ന് വിശദമാക്കുകയുമായിരുന്നു.ഇതിന് പിന്നാലെയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.സാധാരണ ഗതിയില്‍ 72 മണിക്കൂര്‍ നേരത്തേക്കാണ് പൊലീസ് നിര്‍ദ്ദേശിക്കുന്ന ഇത്തരം നിയന്ത്രണം.
എന്നാല്‍ ഇതിന് പിന്നാലെ നടത്തുന്ന പരിശോധന അനുസരിച്ചാവും തുടര്‍ന്നുള്ള ആശുപത്രി വാസമെന്നാണ് സൂചന. ബൈപോളാര്‍ മാനസിക നിലയുള്ള താരത്തിന് കുറച്ച് കാലം മാനസികാരോഗ്യ കേന്ദ്രത്തില്‍ തുടരേണ്ടി വരുമെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.1990 മുതല്‍ 2000 വരെയുള്ള കാലത്ത് ടെലിവിഷനിലും സിനിമയിലും സജീവമായ നടിയായിരുന്നു അമാന്‍ഡ.