സ്വപ്നങ്ങളെ പോരാളിയെ പോലെ പിന്തുടരുന്നവൾ; നിന്നെക്കുറിച്ചു അഭിമാനം തോന്നുന്നു; രക്ഷിത് ഷെട്ടി

By Aswany Bhumi.07 04 2021

imran-azhar

 

 

തെന്നിന്ത്യൻ താര സുന്ദരി രശ്മിക മന്ദനയ്ക്ക് പിറന്നാള്‍ ആശംസകളുമായി നടനും സംവിധായകനുമായ രക്ഷിത് ഷെട്ടി.

 

ഇരുവരും ഒന്നിച്ചഭിനയിച്ച 2016 ഇൽ പുറത്തിറങ്ങിയ കിരിക്ക് പാര്‍ട്ടി എന്ന ചിത്രത്തിന്റെ ഓഡീഷനിലെ വീഡിയോ പോസ്റ്റ് ചെയ്താണ് രക്ഷിത് ആശംസകള്‍ നേര്‍ന്നത്.

 

 

 


ഇന്ന് മുതല്‍ നീ ഒരുപാട് യാത്ര ചെയ്തു. സ്വപ്‌നങ്ങളെ പോരാളിയെപ്പോലെ പിന്തുടരുന്നവള്‍. നിന്നെക്കുറിച്ച് അഭിമാനം തോന്നുന്നു.

 

പിറന്നാള്‍ ആശംസകള്‍- രക്ഷിത് ഷെട്ടി കുറിച്ചു. ആശംസകള്‍ക്ക് നന്ദിയുമായി രശ്മികയുടെ മറുപിടിയും.

 

രശ്മികയും രക്ഷിത് ഷെട്ടിയും പ്രണയത്തിലായിരുന്നു. കിരിക് പാര്‍ട്ടി പുറത്തിറങ്ങിയ ശേഷം ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയവും നടന്നിരുന്നു.

 

എന്നാൽ ഒരു വര്‍ഷത്തിന് ശേഷം രശ്മികയും രക്ഷിത് ഷെട്ടിയും വേര്‍പിരിഞ്ഞു.

 

 

 

OTHER SECTIONS