By Ashli Rajan.25 11 2022
മലയാളി അല്ലെങ്കിലും കേരളക്കര ഒന്നടങ്കം അംഗീകരിച്ച നടന് ആണ് ബാല. ഗായിക അമൃത സുരേഷുമായുള്ള വിവാഹവും വിവാഹ മോചനവുമെല്ലാം ഏറെ ചര്‍ച്ച ചെയ്യപെട്ടതാണ്.കഴിഞ്ഞ വര്‍ഷം ആയിരുന്നു എലിസബത്തുമായുള്ള ബാലയുടെ രണ്ടാം വിവാഹം. സോഷ്യല്‍ മീഡിയയില്‍ സജീവമായ ബാല തന്റെ ഭാര്യയുമൊത്തുള്ള രസകരമായ നിമിഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.
എന്നാല്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി എലിസബത്തിനെ സോഷ്യല്‍ മീഡിയയിലും മറ്റും കാണാതായി. പിന്നാലെ ഇരുവരും വേര്‍പിരിഞ്ഞുവെന്ന തരത്തില്‍ നിരവധി വാര്‍ത്തകള്‍ വന്നു. ബാലയുടെ രണ്ടാം വിവാഹവും പരാജയമായിരുന്നുവെന്ന തരത്തിലായിരുന്നു പ്രചരണം. ഇപ്പോഴിതാ ഇത്തരം അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടിരിക്കുകയാണ് ബാല.
എലിസബത്ത് എന്നേക്കും എന്റേതാണ് എന്ന തലക്കെട്ടോടെ എലിസബത്തിനൊപ്പമുള്ള വീഡിയോയാണ് ബാല പങ്കുവച്ചിരിക്കുന്നത്. ബാലയുടെ കൂളിങ് ഗ്ലാസ് ധരിച്ച് എലിസബത്ത് നൃത്തം ചെയ്യുന്നതും വീഡിയോയില്‍ കാണാം. എന്റെ കൂളിങ് ഗ്ലാസ് ഒരാള്‍ വന്ന് അടിച്ച് മാറ്റി.... അയാള്‍ ആരാണെന്ന് നിങ്ങള്‍ക്ക് ഞാന്‍ കാണിച്ച് തരാമെന്ന് പറഞ്ഞാണ് ബാല എലിസബത്തിനെ വീഡിയ്ക്ക് മുമ്പിലേക്ക് കൊണ്ടുവന്നത്.
ശേഷം വിജയിയുടെ രഞ്ജിതമേ പാട്ടിനൊപ്പം ഇരുവരും ചുവടുവയ്ക്കുന്നതും വീഡിയോയില്‍ കാണം. ഈ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.ബാലയെയും എലിസബത്തിനെയും വീണ്ടും ഒന്നിച്ച് കാണാന്‍ സാധിച്ച സന്തോഷമാണ് ആരാധകര്‍ കമന്റിലൂടെ പങ്കുവച്ചിരിക്കുന്നത്.