By Web Desk.23 03 2023
മകള്‍ക്കൊപ്പമുള്ള നടന്‍ ബിജുക്കുട്ടന്റെ ഡാന്‍സ് വീഡിയോ വൈറലാകുന്നു. പഠാനിലെ വൈറല്‍ സ്റ്റെപ്പുകളാണ് വീഡിയോയിലുള്ളത്. നിരവധി പേര്‍ ബിജുക്കുട്ടനും മകള്‍ക്കും അഭിനന്ദനവുമായി എത്തിയിട്ടുണ്ട്. നടന്‍ അജു വര്‍ഗീസ് വീഡിയോ ഷെയര്‍ ചെയ്തു.
പഠാന്‍ സിനിയിലെ ജൂമെ ജോ പഠാന്‍ എന്ന ഗാനത്തിനൊപ്പമാണ് ബിജുക്കുട്ടനും മകളും ചുവടുവച്ചത്. ഇത് ആദ്യമായല്ല അച്ഛന്റെയും മകളുടെയും നൃത്തം വൈറലാകുന്നത്. നേരത്തെ ദി വാരിയര്‍ എന്ന ചിത്രത്തിലെ ബുള്ളറ്റ് പാട്ടിനൊപ്പം നൃത്തം ചെയ്ത് ഇരുവരും കൈയടി വാങ്ങിയിരുന്നു.