അതില്‍ എനിക്കൊരു പരാതിയുമില്ല, ഇതൊക്കെ ബോണസാണ്... നയം വ്യക്തമാക്കി ധര്‍മ്മജന്‍

By web desk.30 05 2023

imran-azhar

 

 

മിമിക്രിയിലൂടെ വന്ന്, സ്‌റ്റേജ് ഷോകള്‍ ചെയ്ത് പടിപടിയായി ഉയര്‍ന്നുവന്ന താരമാണ് ധര്‍മ്മന്‍ ബോള്‍ഗാട്ടി. സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞതിന്റെ കാരണത്തെപ്പറ്റി ധര്‍മ്മജന്‍ ഒരു യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

 

സിനിമയില്‍ നിന്ന് ഇടവേള എടുത്തതല്ല, തന്നെ ആരും അഭിനയിക്കാന്‍ വിളിക്കാത്തതാണെന്നും ധര്‍മ്മജന്‍ പറയുന്നു. എന്നെ മനപൂര്‍വ്വം ഒഴിവാക്കിയതാവാം. കൊറോണയുടെ ഗ്യാപ് ഉണ്ടായിരുന്നു. സിനിമയ്ക്കു വേണ്ടി ആരെയും വിളിക്കാരില്ല. ജീവിതത്തില്‍ ഇതുവരെ ആരെയും വിളിച്ച് ചാന്‍സ് ചോദിച്ചിട്ടില്ല. അതുകൊണ്ടാവാം അവസരങ്ങള്‍ കുറഞ്ഞതെന്ന് ധര്‍മ്മജന്‍ പറയുന്നു.

 

നാട്ടിന്‍പുറത്ത് ജനിച്ച് കഷ്ടപ്പാടിലൂടെ വളര്‍ന്നയാളാണ്. മിമിക്രിയിലൂടെ വന്ന്, ഷോകള്‍ ചെയ്ത് പടിപടിയായി വളര്‍ന്നുവന്നതാണ്. പെട്ടെന്ന് പൊട്ടിമുളച്ച് വന്നതല്ല.

 

ദിലീപേട്ടന്‍ ആണ് സിനിമയിലേക്ക് കൊണ്ടുവന്നത്. ജയസൂര്യ പറയാറുണ്ട്, അവരെല്ലാം ഇപ്പോഴും നല്ല വേഷങ്ങള്‍ കിട്ടാന്‍ വേണ്ടി ചാന്‍സ് ചോദിക്കും എന്ന്. ഇത്രയും കാലം ഞാന്‍ ആരോടും ചാന്‍സ് ചോദിച്ചിട്ടില്ല. ഇനി ചോദിക്കുമെന്നും ധര്‍മ്മജന്‍ പറഞ്ഞു.

 

 

OTHER SECTIONS