കൊണ്ടോട്ടിയെ ഇളക്കിമറിച്ച് ദുല്‍ഖര്‍; കിലോമീറ്ററോളം ട്രാഫിക് ബ്ലോക്ക്!

By Web Desk.19 03 2023

imran-azhar

 


മലപ്പുറത്ത് വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് നടന്‍ ദുല്‍ഖര്‍ സല്‍മാനെ കാണാന്‍ തടിച്ചുകൂടിയത് ആയിരങ്ങള്‍. കൊണ്ടോട്ടിയില്‍ പുതുതായി തുടങ്ങിയ വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനാണ് ദുല്‍ഖര്‍ എത്തിയത്. ആളുകള്‍ കൂട്ടമായി എത്തിയതോടെ കിലോമീറ്ററുകളോളം റോഡ് ഗതാഗതം തടസ്സപ്പെട്ടു.

 

താരത്തെ കാണാനായി മണിക്കൂറുകളോളം ആരാധകര്‍ കാത്തുനിന്നു. പാട്ടുപാടിയും ഡാന്‍സ് കളിച്ചും ദുല്‍ഖര്‍ ആരാധകരെ ആവേശത്തിലാക്കി. ഉദ്ഘാടന വേളയിലെ ചിത്രങ്ങളും വീഡിയോകളും വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

 

അതിനിടെ ഉദ്ഘാടന വേളയില്‍ ദുല്‍ഖറിനൊപ്പമുള്ള യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവറലി ശിഹാബ് തങ്ങളുടെ സെല്‍ഫിയും വൈറലായി.

 

 

 

OTHER SECTIONS