By web desk.01 06 2023
അന്തരിച്ച നടന്‍ ഹരീഷ് പേങ്ങന് കണ്ണീരോടെ വിട. മേയ് 31 ന് ഉച്ചയ്ക്ക് ഒന്നരയോടെ ജന്മനാടായ തുരുത്തിശ്ശേരിയിലെ വീട്ടില്‍ സംസ്‌കരിച്ചു. നാട്ടുകാരും കലാ സാംസ്‌കാരിക രാഷ്ട്രീയ പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
താര സംഘടന അമ്മയുടെ പ്രതിനിധികളായി നടന്‍ സിദ്ദിഖ്, ബാബു രാജ് എത്തിവരെത്തി റീത്ത് സമര്‍പ്പിച്ചു. നടന്മാരായ ജോജു ജോര്‍ജ്ജ്, സിജു വില്‍സണ്‍, ബിജുക്കുട്ടന്‍ എന്നിവരും ഹരീഷിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ഡ എത്തി.
നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ച നടനാണ് ഹരീഷ് പേങ്ങന്‍. ഹരീഷ് നായര്‍ എം കെ എന്നാണ് യഥാര്‍ഥ പേര്. കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലെ പേങ്ങന്‍ എന്ന വേഷം അവതരിപ്പിച്ച ശേഷമാണ് ഹരീഷ് പേങ്ങന്‍ എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. മഹേഷിന്റെ പ്രതികാരം, ഹണി ബീ2.5, ജാനേ മന്‍, വെള്ളരിപ്പട്ടണം, ഷഫീഖിന്റെ സന്തോഷം, ജയ ജയ ജയ ജയ ഹേ, പ്രിയന്‍ ഓട്ടത്തിലാണ്, ജോ ആന്‍ഡ് ജോ, മിന്നല്‍ മുരളി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.
വയറുവേദനയെ തുടര്‍ന്നാണ് ഹരീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ കരള്‍ രോഗമാണെന്നു തിരിച്ചറിഞ്ഞു. കരള്‍ മാറ്റിവയ്ക്കല്‍ ചികിത്സയ്ക്കായി സുഹൃത്തുക്കള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി സഹായം അഭ്യര്‍ഥിച്ചിരുന്നു. നടന്‍ ടൊവീനോ തോമസ് ഉള്‍പ്പെടെ നിരവധി പേര്‍ സഹായവുമായി എത്തിയിട്ടും ഹരീഷ് പേങ്ങന്‍ വിടപറഞ്ഞു.