നടന്‍ ഹരീഷ് പേരടിയുടെ മകന്‍ വിഷ്ണു വിവാഹിതനായി

By Greeshma Rakesh.28 05 2023

imran-azhar

 

ഹരീഷ് പേരടിയുടെ മൂത്ത മകന്‍ വിഷ്ണു പേരടി വിവാഹിതനായി. വധു നാരാണയന്‍കുട്ടി -ഉഷ ദമ്പതികളുടെ മകള്‍ നയനയാണ്. കൊച്ചി എളമക്കര ഭാസ്‌കരീയം കണ്‍വന്‍ഷന്‍  സെന്ററില്‍ വച്ചായിരുന്നു വിവാഹം. വിവാഹചടങ്ങില്‍ സിനിമാ-സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു.

 

കംപ്യൂട്ടര്‍ എന്‍ജിനീയറിങ് പൂര്‍ത്തിയായവരാണ് വിഷ്ണുവും നയനയും. ബിടെക്കിന് പഠനം ഒരുമിച്ചായിരുന്നു. ഇരുവരും തമ്മിലുള്ള സൗഹൃദമാണ് വിവാഹത്തിലെത്തിയത്. ബിടെക്കിനു ശേഷം യുകെയില്‍ നിന്നും വിഷ്ണു മാസ്റ്റര്‍ ബിരുദം നേടി.

 

വിഷ്ണുവിന് ഒരു സഹോദരനാണ്. വൈദി പേരടി. ഹരീഷ് പേരടി നിര്‍മിച്ച ദാസേട്ടന്റെ സൈക്കിള്‍ എന്ന ചിത്രത്തിലൂടെ വൈദി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു.

OTHER SECTIONS