കറിയാച്ചനായി ജഗതിയുടെ തിരിച്ചുവരവ്; ഗംഭീരമാക്കിയെന്ന് സംവിധായകന്‍

By web desk.22 04 2021

imran-azhar

 


നീണ്ട ഇടവേളയ്ക്ക് ശേഷം നടന്‍ ജഗതി ശ്രീകുമാര്‍ വീണ്ടും സിനിമയില്‍ തിരിച്ചെത്തുന്നു. സംവിധായകന്‍ കുഞ്ഞുമോന്‍ താഹ കഥയെഴുതി സംവിധാനം ചെയ്യുന്ന തീമഴ തേന്‍മഴ എന്ന ചിത്രത്തിലൂടെയാണ് ജഗതിയുടെ തിരിച്ചുവരവ്.

 

കറിയാച്ചന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ജഗതി അവതരിപ്പിക്കുന്നത്. ജഗതിയുടെ വീട്ടില്‍വച്ച് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചു. ശരീരഭാഷയിലൂടെ ജഗതി കഥാപാത്രത്തെ ഗംഭീരമാക്കിയെന്ന് സംവിധായകന്‍ പറയുന്നു.

 

ഗലീഫ കൊടിയില്‍ നിര്‍മിക്കുന്ന ചിത്രത്തിന് തിരക്കഥ, സംഭാഷണം കുഞ്ഞു മോഹന്‍ താഹ, എ.വി. ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയത്.

 

രാജേഷ് കോബ്ര, മാള ബാലകൃഷ്ണന്‍, പി.ജെ. ഉണ്ണികൃഷ്ണന്‍, സൂരജ് സാജന്‍, ആദര്‍ശ്, ലക്ഷ്മി പ്രിയ, സ്‌നേഹ അനില്‍, ലക്ഷ്മി അശോകന്‍, സൈഫുദ്ദീന്‍, ഡോ. മായ, സജിപതി, കബീര്‍ദാസ്, ഷറഫ് ഓയൂര്‍, അശോകന്‍ ശക്തികുളങ്ങര കണ്ണന്‍ സുരേഷ്, രാജി തിരുവാതിര, പ്രീത പനയം, ശ്യാം, രാജേഷ് പിള്ള, സുരേഷ് പുതുവല്‍, ബദര്‍ കൊല്ലം, ഉണ്ണി സ്വാമി, പുഷ്പ ലതിക, ബേബി സ്‌നേഹ, ബേബി പാര്‍വതി എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.

 

 

 

OTHER SECTIONS