By Web Desk.20 03 2023
തെന്നിന്ത്യന്‍ സിനിമയിലെ തിരക്കുള്ള താരമാണ് മലയാളികളുടെ പ്രിയപ്പെട്ട ജയറാം. മിമിക്രിയിലൂടെ സിനിമയില്‍ എത്തിയ ജയറാം ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയം കീഴ്ടക്കി.
സിനിമയില്‍ താരമായി തിളങ്ങി നില്‍ക്കുമ്പോഴും വേദികളില്‍ മിമിക്രി അവതരിപ്പിക്കാന്‍ ജയറാമിന് മടിയില്ല. ലാളിത്യമാണ് ജയറാമിന്റെ മറ്റൊരു പ്രത്യേകത. ജയറാമിന്റെ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുകയാണ്. ജയറാമിന്റെ ലാളിത്യവും കുസൃതിയുമൊക്കെ വീഡിയോയില്‍ നിറയുന്നുണ്ട്.
ഒരു ചടങ്ങിനെത്തിയതാണ് താരം. ജയറാമിന എല്ലാവരും ചേര്‍ന്ന് സ്വീകരിച്ചുകൊണ്ടുപോകുകയാണ്. ചിരിയോടെ എല്ലാവരെയും വണങ്ങി ജയറാം മുന്നോട്ടു നീങ്ങുന്നു. അതിനിടിയില്‍ ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരു കുട്ടി ശബ്ദം, ജയറാമേ...
പെട്ടെന്നു നിന്നിട്ട് ജയറാം വിളി കേട്ട ഭാഗത്തേക്ക് നോക്കുന്നു. അതിനു ശേഷം 'നല്ല ചുട്ട പെട വച്ചുതരും' എന്ന മട്ടില്‍ പ്രതികരിക്കുകയും ചെയ്യുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ. എവിടെയാണ് സംഭവം എന്നും എപ്പോഴാണ് നടന്നതെന്നും വ്യക്തമല്ല.