By Web Desk.24 11 2022
സൂപ്പര്‍ താരം കമല്ഹാസന് ആശുപത്രിയില്‍ ചികിത്സ തേടി. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് താരം ചികിത്സ തേടിയതെന്നാണ് വിവരം. ചെന്നൈ രാമചന്ദ്ര ആശുപത്രിയിലാണ് കമലിനെ പ്രവേശിപ്പിച്ചത്.
പതിവു ചെക്കപ്പുകള്‍ക്കായാണ് താരം രാമചന്ദ്ര ആശുപത്രിയില്‍ എത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്. ഡോക്ടര്‍മാര്‍ നിര്‍ബന്ധ വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്.
2021 നവംബറില്‍ കമലിനെ കോവിഡിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. താരം തന്നെയായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ രോഗവിവരം അറിയിച്ചത്. അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയ കമലിന് നേരിയ ചുമ അനുഭവപ്പെട്ടു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ആദ്യ സ്വയം നിരീക്ഷണത്തില്‍ കഴിഞ്ഞ കമലിനെ പിന്നീട് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 വാണ് കമലിന്റെ പുതിയ ചിത്രം. സൂപ്പര്‍ ഹിറ്റായ ഇന്ത്യന്റെ രണ്ടാം ഭാഗമാണിത്. ഇതിന്റെ ഷൂട്ടിംഗ് തിരക്കിലാണ് താരം ഇപ്പോള്‍. കാജല്‍ അഗര്‍വാളാണ് നായിക. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രമാണ് കമലിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.