മമ്മൂട്ടിയില്‍ ഇപ്പോഴും ഒരു കുട്ടിയുണ്ട്! വീഡിയോ വൈറല്‍

By Web Desk.01 04 2023

imran-azhar

 


മമ്മൂട്ടിയില്‍ ഇപ്പോഴും ഒരു കുട്ടിയുണ്ടെന്ന് പറയാറുണ്ട്. ഒരു അഭിമുഖത്തില്‍ മമ്മൂട്ടി പറയുന്നുണ്ട്, കുട്ടികള്‍ പോലും മമ്മൂട്ടി എന്നാണ് വിളിക്കുന്നതെന്ന്! പണ്ട്, അതു കേള്‍ക്കുമ്പോള്‍ എനിക്ക് നിന്റെ അപ്പന്റെ പ്രായമുണ്ടല്ലോടാ എന്ന് മനസ്സില്‍ വിചാരിക്കുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ കുട്ടികള്‍ പേരുവിളിക്കുമ്പോ, നിന്റെ അപ്പൂപ്പന്റെ പ്രായമുണ്ടല്ലോ എന്നു ചിന്തിക്കാറില്ലെന്നും താനും അവരില്‍ ഒരാളായി മാറാറുണ്ടെന്നുമാണ് മമ്മൂട്ടി പറഞ്ഞത്. അത് ശരിവക്കുന്ന ഒരു വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്.

 

സംവിധായകന്‍ ജിയോ ബേബിയുടെ മകന്‍ മ്യൂസിക്കില്‍ നിന്ന് ഒരു മൊബൈല്‍ ആപ്പിനെക്കുറിച്ച് ചോദിച്ച് മനസിലാക്കുകയാണ് മമ്മൂട്ടി. അച്ഛന്‍ ജിയോ ബേബിയുടെ ഫോണിലുള്ള ഒരു വീഡിയോ എഡിറ്റിംഗ് ആപ്പ് മമ്മൂട്ടിക്ക് മ്യൂസിക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നത്.

 

മ്യൂസിക്കിന്റെ വാക്കുകള്‍ മമ്മൂട്ടി ശ്രദ്ധയോടെ കേള്‍ക്കുന്നു. മാത്രമല്ല, മമ്മൂട്ടി ഇടയ്ക്ക് കുട്ടിയോട് സംശയങ്ങളും ചോദിക്കുന്നുണ്ട്. ഇതില്‍ വീഡിയോ കട്ട് ചെയ്യുന്നത് എങ്ങനെയാണെന്നാണ് മമ്മൂട്ടി ചോദിക്കുന്ന ഒരു സംശയം. മ്യൂസിക്ക് അത് വിശദീകരിക്കുന്നുമുണ്ട്.

 

മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ സിനിമയുടെ ലൊക്കേഷനില്‍ നിന്ന് ചിത്രീകരിച്ചതാണ് ഈ വീഡിയോ. മമ്മൂട്ടിയുടെ കോസ്റ്റ്യൂം ഡിസൈനര്‍ അഭിജിത്ത് ആണ് സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പങ്കുവച്ചത്.

 

 

 

 

 

 

 

OTHER SECTIONS