By Web Desk.31 03 2023
റോബിന്റെ ഫാനാണെന്നു പറയുന്നതിനെക്കാള്‍ ഭേദം തന്നെ വെടിവച്ചുകൊല്ലുകയാണെന്ന് നടന്‍ മനോജ് കുമാര്‍. ഞാന്‍ റോബിന്റെ ഫാനാണ് ഞാന്‍ എന്നു കേള്‍ക്കുന്നത് അപമാനമാണ്-മനോജ് കുമാര്‍ പറയുന്നു.
റോബിനെ താഴ്ത്തി പറയുന്നതല്ല. റോബിനെ ഞാന്‍ ആരാധിക്കാന്‍ അദ്ദേഹം നടനോ പാട്ടുകാരനോ, സ്‌പോര്‍ട്‌സ്മാനോ അല്ല. റോബിന്‍ ബിഗ് ബോസ് മത്സരാര്‍ഥിയും ഡോക്ടറും മാത്രമാണ്. റോബിനുമായി എനിക്ക് ഒരു കമ്മ്യൂണിക്കേഷനുമില്ല-യുട്യൂബില്‍ പങ്കുവച്ച വീഡിയോയില്‍ മനോജ് കുമാര്‍ പറയുന്നു.
നേരത്തെ റോബിനെ കുറിച്ച് മനോജ് കുമാര്‍ വീഡിയോയില്‍ പരാമര്‍ശിച്ചിരുന്നു. പ്രശസ്തിയിലേക്കു വരാനുള്ള മാര്‍ഗ്ഗമായി പലരും റോബിനെ തെറിപറയുകയാണ്. റോബിനെ റോബിന്റെ വഴിക്ക് വിട്ടേക്ക്. നിങ്ങളുടെ വീട്ടില്‍ വന്ന് അവന്‍ കൂവുന്നില്ലല്ലോ. അവനെ ക്ഷണിക്കുന്ന പരിപാടിയില്‍ പോയല്ലേ അവന്‍ അലറുന്നത്-ഇങ്ങനെയാണ് വീഡിയോയില്‍ മനോജ് കുമാര്‍ പറഞ്ഞത്.
ഇതോടെ റോബിന്റെ ഫാനാണ് മനോജ് കുമാര്‍ എന്ന രീതിയില്‍ വ്യാഖ്യാനങ്ങളുണ്ടായി. തുടര്‍ന്നാണ് വിശദീകരണവുമായി മനോജ് എത്തിയത്.