'സിനിമയിലെ ബലാത്സംഗം യഥാര്‍ത്ഥമാണോ? മാപ്പ് പറയേണ്ട ഒരു തെറ്റും ഞാന്‍ ചെയ്തിട്ടില്ല'

By priya.21 11 2023

imran-azhar

 

ചെന്നൈ: നടി തൃഷയ്‌ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ മാപ്പു പറയില്ലെന്ന് നടന്‍ മന്‍സൂര്‍ അലിഖാന്‍. ചെന്നൈയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ് മന്‍സൂറിന്റെ പ്രസ്താവന. വിശദീകരണം ചോദിക്കാതെയാണ് തന്നോട് മാപ്പു പറയാന്‍ ആവശ്യപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.

 

മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട തമിഴ് താര സംഘടനയെയും മന്‍സൂര്‍ വിമര്‍ശിച്ചു. നാല് മണിക്കൂറിനുള്ളില്‍ തനിക്കെതിരായ നോട്ടീസ് പിന്‍വലിക്കണമെന്നും നിയമ നപടിയിലേക്ക് നീങ്ങുമെന്ന് നടന്‍ പറഞ്ഞു.


മാപ്പ് പറയേണ്ട ഒരു തെറ്റും ഞാന്‍ ചെയ്തിട്ടില്ല. നടികര്‍ സംഘത്തിന്റെ നീക്കങ്ങള്‍ ഹിമാലയന്‍ മണ്ടത്തരമാണ്. തമിഴ്‌നാട്ടിലെ ജനങ്ങള്‍ എനിക്കൊപ്പമാണ്.

 

സിനിമയിലെ ബലാത്സംഗം യഥാര്‍ത്ഥമാണോ. സിനിമയില്‍ കൊലകള്‍ കാണിക്കുന്നു ആരെങ്കിലും മരിക്കുന്നുണ്ടോ എന്നും മന്‍സൂര്‍ പത്ര സമ്മേളനത്തില്‍ ചോദിച്ചു.

 

നടി ഖുശ്ബു സുന്ദര്‍, സംവിധായകന്‍ ലോകേഷ് കനകരാജ്, കാര്‍ത്തിക് സുബ്ബരാജ്, ഗായിക ചിന്മയി ശ്രീപദ എന്നിവരുള്‍പ്പെടെ തമിഴ്നാട്ടിലെ നിരവധി സെലിബ്രിറ്റികള്‍ പിന്നാലെ മന്‍സൂറിനെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരുന്നു.

 

 

 

 

 

 

OTHER SECTIONS