കുടിവെള്ളമെത്തി; കുട്ടനാട്ടുകാര്‍ക്ക് ശുദ്ധജല പ്ലാന്റ് സമ്മാനിച്ച് മോഹന്‍ലാല്‍

By Greeshma Rakesh.06 06 2023

imran-azhar


ആലപ്പുഴ: ശുദ്ധജല ക്ഷാമം രൂക്ഷമായ കുട്ടനാടിന് അന്താരാഷ്ട്ര നിലവാരമുള്ള കുടിവെള്ള പ്ലാന്റ് സമ്മാനിച്ച് നടന്‍ മോഹന്‍ലാല്‍.മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷനും ഇ.വൈ.ജി.ഡി.എസും സ്ഥാപിച്ച ഈ പ്ലാന്റിലൂടെ കുട്ടനാട്ടിലെ എടത്വ ഒന്നാംവാര്‍ഡിലെ നൂറ് കണക്കിന് നാട്ടുകാരുടെ കുടിവെള്ള പ്രശ്നത്തിനാണ് പരിഹാരമായത്.

 

വിശ്വശാന്തി ഫൗണ്ടേഷന്‍ മാനേജിങ് ഡയറക്ടര്‍ മേജര്‍ രവി ഓട്ടോമേറ്റഡ് കുടിവെള്ള പ്ലാന്റ് ചൊവ്വാഴ്ച പരിസ്ഥിതി ദിനത്തില്‍ കുട്ടനാട്ടിലെ ജനങ്ങള്‍ക്ക് സമര്‍പ്പിച്ചിരുന്നു.പ്രതിമാസം ഒന്‍പത് ലക്ഷം ലിറ്റര്‍ കുടിവെള്ളം നല്‍കാന്‍ കഴിയുന്ന തരത്തിലുള്ള പ്ലാന്റാണ് സ്ഥാപിച്ചിരിക്കുന്നത്.

 


മാത്രമല്ല ഗുണഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന ഇലക്ട്രോണിക് കാര്‍ഡ് ഉപയോഗിച്ച് ഓരോ കുടുംബത്തിനും അവര്‍ക്ക് ആവശ്യമായ ശുദ്ധജലം പ്ലാന്റില്‍ നിന്നും സൗജന്യമായി എടുക്കാം. പൂര്‍ണ്ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്റ് പ്രകൃതി സൗഹാര്‍ദ്ദ രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്.

 


കുട്ടനാട്ടിലെ ജലത്തില്‍ കണ്ടുവരുന്ന ആരോഗ്യത്തിന് ഹാനികരമായ ഇരുമ്പ് കാല്‍സ്യം ക്ലോറൈഡ് എന്നിവ നീക്കം ചെയ്യുന്നതും കോളി ഫോം, ഇ കോളി തുടങ്ങി രോഗകാരികളായ ബാക്ടീരിയകളെ ഇല്ലാതാക്കാന്‍ ശേഷിയുള്ളതാണ് പ്ലാന്റ്. പ്രദേശത്തെ 300 ഓളം കുടുംബങ്ങള്‍, സ്‌കൂളുകള്‍ തുടങ്ങിയവര്‍ പ്ലാന്റിന്റെ ഗുണഭോക്താക്കളാകും.

 

OTHER SECTIONS