By Web Desk.10 03 2023
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിലൂടെ ലോകം കീഴടക്കിയ താരമാണ് പ്രഭാസ്. പ്രഭാസിന്റെ ആരോഗ്യത്തെ കുറിച്ച് ആശങ്ക ഉയര്‍ത്തുന്ന വാര്‍ത്തകളാണ് വരുന്നത്.
പ്രഭാസിന്റെ ആരോഗ്യനില മോശമാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ശരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് പ്രഭാസിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
കടുത്ത പനി അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഫെബ്രുവരിയില്‍ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവച്ചത്. ഇപ്പോള്‍ തുടര്‍ ചികിത്സയ്ക്കായി താരം വിദേശത്തേക്കുപോകുന്നു എന്നാണ് റിപ്പോര്‍ട്ട്.
നിരവധി പ്രഭാസ് ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ചിത്രങ്ങളുടെ ഷൂട്ടിംഗിന്റെ തിരക്കിലുമാണ് കുറച്ചുനാളുകളായി താരം. ഇടവേളകളില്ലാത്ത ഷെഡ്യൂളുകള്‍ പ്രഭാസിന്റെ ആരോഗ്യം മോശമാക്കിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ആരോഗ്യവിവരത്തെ കുറിച്ച് ഔദ്യോഗിക വെളിപ്പെടുത്തലുകളൊന്നും ഉണ്ടായിട്ടില്ല.
സലാര്‍, ആദിപുരുഷ്, പ്രോജക്ട് കെ തുടങ്ങിയ വമ്പന്‍ പ്രോജക്ടുകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. നാഗ് അശ്വിനാണ് പ്രോജക്ട് കെ ഒരുക്കുന്നത്. നായിക ദീപിക പദുക്കോണ്‍. അമിതാഭ് ബച്ചനും പ്രധാന വേഷത്തില്‍ എത്തുന്നു.