രാധേ ശ്യാമിന്റെ പരാജയം; നിര്‍മാതാവിന് പ്രഭാസ് 50 കോടി തിരികെ കൊടുത്തതായി റിപ്പോര്‍ട്ട്

By Greeshma Rakesh.16 05 2023

imran-azhar

വന്‍ മുതല്‍മുടക്കില്‍ ഏറെ പ്രതീക്ഷകളുമായെത്തിയ പ്രഭാസ് ചിത്രമായിരുന്നു രാധേ ശ്യാം. രാധാകൃഷ്ണ കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിന് തിയേറ്ററുകളില്‍ മികച്ച പ്രകടനം നടത്താനായില്ല. അതോടെ ചിത്രം ബോക്‌സോഫീസില്‍ തകര്‍ന്നു. ചിത്രത്തിന്റെ പരാജയത്തേ തുടര്‍ന്ന് നിര്‍മാതാവിന് പ്രതിഫലത്തുകയുടെ പകുതി പ്രഭാസ് തിരിച്ചുനല്‍കി എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

 

ടി സീരീസിന്റെ സഹകരണത്തോടെ യു വി ക്രിയേഷന്‍സ് നിര്‍മിച്ച രാധേ ശ്യാമില്‍ വിക്രമാദിത്യ എന്ന കഥാപാത്രമായാണ് പ്രഭാസ് എത്തിയത്. ചിത്രത്തിനുവേണ്ടി 100 കോടി രൂപയാണ് പ്രഭാസ് പ്രതിഫലമായി വാങ്ങിയിരുന്നത്. ഇതില്‍ പകുതിയായ 50 കോടി പ്രഭാസ് നിര്‍മാതാവിന് തിരിച്ചുകൊടുത്തുവെന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തത്. രാധേ ശ്യാം നിര്‍മിച്ചതിനാല്‍ നിര്‍മാതാക്കള്‍ നേരിട്ട നഷ്ടം കണക്കിലെടുത്താണ് പ്രഭാസിന്റെ ഈ നീക്കം.

 

100 കോടി രൂപയാണ് രാധേ ശ്യാമിന്റെ പരാജയത്തില്‍ നിര്‍മാതാവിന് നഷ്ടം സംഭവിച്ചത്. ഇതാണ് തന്റെ പ്രതിഫലത്തിന്റെ പകുതി തിരിച്ചുകൊടുക്കാന്‍ പ്രഭാസിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് നിര്‍മാതാവില്‍ നിന്ന് ഔദ്യോഗിക പ്രതികരണം വന്നിട്ടില്ലെങ്കിലും താരത്തിന്റെ പ്രവൃത്തിയെ പുകഴ്ത്തുകയാണ് ആരാധകര്‍.

 

2022 മാര്‍ച്ച് 11-നാണ് രാധേ ശ്യാം തിയേറ്ററുകളിലെത്തിയത്. പൂജ ഹെ?ഗ്‌ഡേയായിരുന്നു നായിക. അന്തരിച്ച നടന്‍ കൃഷ്ണം രാജുവിന്റെ അവസാനചിത്രം കൂടിയായിരുന്നു ഇത്. ജയറാം, ജ?ഗപതി ബാബു, സത്യരാജ് എന്നിവരും പ്രധാനവേഷങ്ങളിലുണ്ടായിരുന്നു.

 

OTHER SECTIONS