'ചിത്ര'ത്തിൽ ബാലതാരമായി ചിരിപടർത്തി; നടൻ ശരൺ അന്തരിച്ചു

By Aswany Mohan K.05 05 2021

imran-azhar

 


എത്രകണ്ടാലും മതിവരാത്ത മലയാളത്തിലെ എക്കാലത്തെയും ഹിറ്റായ മോഹന്‍ലാലിന്‍റെ ‘ചിത്രം’ സിനിമയിലൂടെ സിനിമാ ബാലതാരമായെത്തി സിനിമാ പ്രേക്ഷകരെ ഒന്നടങ്കം ചിരിപ്പിച്ച താരം ശരൺ അന്തരിച്ചു.

 


പനി ബാധിച്ച് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. കടുത്ത പനിയെ തുടര്‍ന്ന് രണ്ട് ദിവസമായി ചികിത്സയിലായിരുന്നു ശരൺ.ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. ചിത്രം ഉള്‍പ്പടെ നാല് സിനിമകളില്‍ ശരൺ അഭിനയച്ചിട്ടുണ്ട്.

 

സിനിമ സിരിയല്‍ മേഖലയില്‍ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റായിട്ടും പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ ശരൺ, ഭാര്യക്കും കുട്ടികള്‍ക്കും ഒപ്പം കടക്കല്‍ ചിതറയിലായിരുന്നു താമസം.ചിത്രം സിനിമയിലെ ശരണിന്‍റെ വേഷം തിയറ്ററുകളില്‍ ഏറെ ചിരിപടര്‍ത്തിയിരുന്നു.

 

മൃതദേഹം കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കോവിഡ് പരിശോധനാഫലം വന്നതിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.


ശരണിന്റെ മരണത്തിലെ ദുഃഖം രേഖപ്പെടുത്തി നടൻ മനോജ്.കെ.ജയൻ ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചു.

 

 

 

 

 

 

OTHER SECTIONS