By web desk .16 11 2022
കുഞ്ഞ് ജനിച്ചതിന് ശേഷമുള്ള ആദ്യചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവെച്ച് ബോളിവുഡ് നടി ആലിയ ഭട്ട്. 'മാമ' എന്നെഴുതിയ കപ്പ് പിടിച്ചുനില്‍ക്കുന്ന ചിത്രത്തോടൊപ്പം 'ഞാന്‍ തന്നെ' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ആലിയ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്.
എന്നാല്‍ ചിത്രത്തില്‍ താരത്തെ വ്യക്തമായി കാണാന്‍ കഴിയില്ല. ബോളിവുഡിലെ താരദമ്പതികളായ രണ്‍ബീര്‍ കപൂറിനും ആലിയ ഭട്ടിനും നവംബര്‍ ആറിനാണ് പെണ്‍കുഞ്ഞ് ജനിച്ചത്.
ടൈഗര്‍ ഷ്റോഫ്, അദിതി റാവു, മനീഷ് മല്‍ഹോത്ര ഉള്‍പ്പടെയുള്ള താരങ്ങള്‍ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തി.അതേസമയം, കുഞ്ഞിന്റെ ചിത്രമോ പേരോ പങ്കുവയ്ക്കാത്തതില്‍ ആരാധകര്‍ പരാതിപറയുകയാണ്.
പെണ്‍കുഞ്ഞുമായി പരാതിപറയുകയാണ് കുഞ്ഞിന്റെ ചിത്രമോ മറ്റ് വിവരങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.കുഞ്ഞ് ജനിച്ച വിവരം ആലിയ ഭട്ട് തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്.
സിംഹത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു മകള്‍ പിറന്ന വാര്‍ത്ത താരദമ്പതികള്‍ പങ്കുവച്ചത്. മുംബൈയിലെ എച്ച് എന്‍ റിലയന്‍സ് ഫൗണ്ടേഷന് ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം.