By web desk.23 05 2023
നടിയും മോഡലും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ അമേയ മാത്യു വിവാഹിതയാകുന്നു. അമേയ തന്നെയാണ് വിവാഹ വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. എന്നാല്‍, പ്രതിശ്രുത വരന്‍ ആരെന്ന് താരം വെളിപ്പെടുത്തിയിട്ടില്ല.
പരസ്പരം മോതിരങ്ങള്‍ കൈമാറി എന്ന കുറിപ്പോടെയാണ് എന്‍ഗേജ്‌മെന്റിന്റെ ചിത്രങ്ങള്‍ അമേയ പങ്കുവച്ചത്.
തിരുവനന്തപുരം സ്വദേശിയാണ് അമേയ. വെബ് സീരീസായ കരിക്കിലൂടെയാണ് ശ്രദ്ധേയയായത്. ആട് 2, ജി പ്രീസ്റ്റ്, തിമിരം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.