പിറന്നാള്‍ ദിനത്തില്‍ ആ രഹസ്യം വെളിപ്പെടുത്തി അമേയ; ചിത്രങ്ങള്‍ക്കൊപ്പം ശ്രദ്ധേയമായ കുറിപ്പും

By web desk.04 06 2023

imran-azhar

 


വിവാഹിതയാകുന്ന വിവരം കഴിഞ്ഞ ദിവസം നടിയും മോഡലുമായ അമേയ മാത്യു സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു. മോതിരം കൈമാറുന്ന ചിത്രങ്ങളായിരുന്നു അമേയ പങ്കുവച്ചത്. എന്നാല്‍, പ്രതിശ്രുത വരന്റെ മുഖമോ പേരോ അമേയ വെളിപ്പെടുത്തിയിരുന്നില്ല.

 

ഒടുവില്‍ അമേയ തന്റെ പ്രതിശ്രുത വരനെ പരിചയപ്പെടുത്തി. പിറന്നാള്‍ ദിവസമാണ് തന്റെ പ്രിയപ്പെട്ടവനൊപ്പമുള്ള ചിത്രങ്ങള്‍ അമേയ പങ്കുവച്ചത്.

 

ഇത്രയും കാലം ആഘോഷിച്ച എന്റെ പിറന്നാളുകളില്‍ ഈ പിറന്നാള്‍ മാത്രം എനിക്ക് വളരെ പ്രത്യേകതയുള്ളതാണ്. ഈ പിറന്നാളിന് എന്റെ ജീവിതത്തിലേക്ക് മറ്റൊരാള്‍ കടന്നുവരുന്നു എന്നതാണ് അതിനു കാരണം-ചിത്രങ്ങള്‍ക്കൊപ്പം അമേയ കുറിച്ചു.

 

 

കിരണ്‍ കട്ടിക്കാരനാണ് അമേയയുടെ പ്രതിശ്രുത വരന്‍. സോഫ്ട് വെയര്‍ എന്‍ജിനീയറായ കിരണ്‍ കാനഡയിലാണ് ജോലി ചെയ്യുന്നത്. പിറന്നാള്‍ ദിവസം കിരണിനെ എല്ലാവര്‍ക്കും പരിചയപ്പെടുത്താന്‍ കാത്തിരിക്കുകയായിരുന്നു എന്നാണ് അമേയ സോഷ്യല്‍ൃ മിഡിയയില്‍ കുറിച്ചത്. തന്നെ പൂര്‍ണ്ണതയിലേക്ക് എത്തിക്കുന്ന വ്യക്തിയെന്നാണ് കിരണിനെ അമേയ പരിചയപ്പെടുത്തുന്നത്.

 

തിരുവനന്തപുരം സ്വദേശിയാണ് അമേയ. വെബ് സീരീസായ കരിക്കിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ആട് 2, ദി പ്രീസ്റ്റ്, തിമിരം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

 

 

 

 

 

OTHER SECTIONS