By Ashli Rajan.01 12 2022
ദേശിയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് അപര്‍ണ ബാലമുരളിക്ക് യുഎഇ ഗോള്‍ഡന്‍ വിസ. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റല്‍ സിഇഓ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും താരം യുഎഇ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി.
സുരൈ പോട്ര് എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിനാണ് അപര്‍ണ ബാലമുരളിക്ക് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചത്. മഹേഷിന്റെ പ്രതികാരം എന്ന ശ്രദ്ധേയമായ വേഷത്തിലൂടെയാണ് അപര്‍ണ ശ്രദ്ധിക്കപ്പെടുന്നത്. ഇസിഎച്ച് ഡിജിറ്റല്‍ മുഖേനെ മലയാളികളുള്‍പ്പെടെ നിരവധി ചലച്ചിത്ര താരങ്ങള്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്.