വിവാഹ ജീവിതം വളരെ മനോഹരമായി തന്നെ പോകുന്നു: ഭാമ

By Aswany mohan k.03 06 2021

imran-azhar

 

 

മലയാള സിനിമാ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് ഭാമ. മലയാളത്തിന് പുറമേ അന്യഭാഷകളിലും ഭാമ നിരവധി ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. വിവാഹത്തിന് ശേഷം താരം സിനിമയിൽ നിന്നും ചെറിയൊരു ഇടവേള എടുത്തിരുന്നു.

 

 

ഇപ്പോഴിതാ തന്റെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയാണ് താരം. ഇൻസ്റ്റാഗ്രാമിൽ തനിക്കുവന്ന ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയായിരുന്നു ഭാമ. അഭിനയം നിര്‍ത്തിയോ എന്ന ചോദ്യത്തിന് ഭാമ മറുപടി പറഞ്ഞു.

 

 

തല്‍ക്കാലം നിര്‍ത്തി എന്നായിരുന്നു ഭാമയുടെ മറുപടി. വിവാഹ ജീവിതം വളരെ മനോഹരമായി തന്നോ പോകുന്നുവെന്നായിരുന്നു മറ്റൊരു ചോദ്യത്തിനുള്ള മറുപടി.

 

 

 

OTHER SECTIONS