നടി ഗായത്രി ജോഷിയുടെ കാര്‍ ഇറ്റലിയില്‍ അപകടത്തില്‍പ്പെട്ടു; രണ്ടു മരണം

By Web Desk.04 10 2023

imran-azhar

 

 


നടി ഗായത്രി ജോഷിയും ഭര്‍ത്താവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു. ഷാറൂഖ് ഖാന്‍ നായകനായ സ്വദേശ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് ഗായത്രി.

 

ഇറ്റലിയിലെ സര്‍ഡിനയില്‍ വച്ചാണ് അപകടമുണ്ടായത്. ഭര്‍ത്താവ് വികാസ് ഒബ്‌റോയിക്കൊപ്പം കാറില്‍ യാത്ര ചെയ്യുമ്പോള്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഇരുവര്‍ക്കും പരിക്കില്ല.

 

സാര്‍ഡിനിയ സൂപ്പര്‍ കാര്‍ ടൂറിനിടെയായിരുന്നു സംഭവം. ഗായത്രിയും ഭര്‍ത്താവും സഞ്ചരിച്ചിരുന്ന ലംബോര്‍ഗിനി, ഫെരാരിയിലും മറ്റൊരു വാനിലും കൂട്ടിയിടിക്കുകയായിരുന്നു.

 

അപകടത്തില്‍ ഫെരാരിക്ക് തീപിടിച്ചു. യാത്രക്കാരായ സ്വിറ്റ്‌സര്‍ലന്‍ഡ് സ്വദേശികള്‍ മെലിസ ക്രൗട്ട്‌ലിയും മാര്‍കസ് കൗട്ട്‌ലിയും മരിച്ചു.

 

 

 

OTHER SECTIONS