By Priya .30 05 2023
കൊച്ചി: അഭിനയത്തില്‍ നിന്ന് വിട്ടുനിന്നെങ്കില്‍ പോലും നടി ജോമോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.ജോമോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുള്ള നിരവധി വീഡിയോകളും വൈറലാകാറുണ്ട്.
നടിയും നര്‍ത്തകിയുമായ നിരഞ്ജന അനൂപിന്റെ ശിഷ്യയാണ് ജോമോളുടെ മകള്‍. അരങ്ങേറ്റത്തിനായി മകളെ വേദിയിലേക്ക് എത്തിക്കുകയാണ് ജോമോള്‍. സദസില്‍ ഓടി നടന്ന് എല്ലാവരോടും സംസാരിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം.
നിരഞ്ജനയും അമ്മ നാരായണിയുമാണ് മകള്‍ക്ക് നൃത്തത്തിനോട് ഇത്രയും ഇഷ്ടമുണ്ടാകാന്‍ കാരണമെന്ന് ജോമോളും അഭിപ്രായപ്പെട്ടു. തന്റെ നൃത്ത പഠനകാലത്തെ കുറിച്ചും ജോമോള്‍ പറയുന്നുണ്ട്.
,ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തില്‍ ഉണ്ണിയാര്‍ച്ചയുടെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ടാണ് ജോമോള്‍ ചലച്ചിത്ര രംഗത്തെത്തിയത്. 1998 ല്‍ 'എന്നു സ്വന്തം ജാനകിക്കുട്ടി' എന്ന സിനിമയിലൂടെ നായികയായ ജോമോള്‍ക്ക് പ്രസ്തുത ചിത്രത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌ക്കാരം ലഭിച്ചു.
മയില്‍പ്പീലിക്കാവ്, നിറം, ദീപസ്തംഭം മഹാശ്ചര്യം മുതലായ സിനിമകളിലൂടെ പ്രേക്ഷകമനസില്‍ ഇടം നേടിയ താരം. ഒരിടവേളയ്ക്ക് ശേഷം 2017ല്‍ അഭിനയിച്ച കെയര്‍ഫുളളാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.