By Lekshmi.05 02 2023
മലയാളത്തിൽ നിന്നും തെന്നിന്ത്യയിലും ബോളിവുഡിൽവരെ തന്റേതായ മേൽവിലാസം കുറിച്ചിട്ട അഭിനേത്രിയാണ് മാളവിക മോഹനൻ.തെന്നിന്ത്യയിൽ സൂപ്പർ താരങ്ങളുടെ ചിത്രങ്ങളിൽ ഭാഗമാകുമ്പോഴും മലയാളത്തിൽ കൃത്യമായ ഇടവേളകളിൽ മാളവിക തൻ്റെ സാന്നിധ്യം അറിയിച്ചിരുന്നു.നാടൻ ഭാവവും മോഡേൺ ലുക്കും ഒരുപോലെ വഴങ്ങുമെന്നതാണ് മാളവികയുടെ കരുത്തായി മാറുന്നത്.
ബോൾഡായ കഥാപാത്രങ്ങളെ പകർന്നാടുന്നതിലുള്ള മികവും മാളവികയുടെ അഭിനയത്തിന് അഴകേകുന്നു.റിലീസിനൊരുങ്ങുന്ന ക്രിസ്റ്റി എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് വീണ്ടും എത്തിയിരിക്കുകയാണ് മാളവിക. ആൽഹിൻ ഹെൻട്രി സംവിധാനം ചെയ്യുന്ന സിനിമയ്ക്കു സാഹിത്യകാരന്മാരായ ബെന്ന്യാമിനും ജി.ആർ. ഇന്ദുഗോപനും ചേന്നാണ് തിരക്കഥ ഒരുക്കുന്നത്.
കൗമാരക്കാരനും യുവതിയും തമ്മിലുള്ള പ്രണയമാണ് ക്രിസ്റ്റിയിലൂടെ പറയുന്നത്.മലയാളത്തിലെ യുവതാരങ്ങളിലെ ശ്രദ്ധേയ താരം മാത്യു തോമസാണ് ചിത്രത്തിൽ മാളവികയ്ക്കൊപ്പം എത്തുന്നത്.ക്രിസ്റ്റിയിൽ മാളവികയുടെ ചുംബനത്തെക്കുറിച്ച് ഇടക്കാലത്ത് സോഷ്യൽ മീഡിയയിൽ ചർച്ചയുണ്ടായിരുന്നു.
മാത്യുവിൻ്റെെ കഥാപാത്രം ക്രിസ്റ്റിയെ ചുംബിക്കാൻ വരുന്ന സീനുണ്ട്. കിസ് നടക്കുമോ ഇല്ലയോ എന്നത് സിനിമ കണ്ടാൽ അറിയാമെന്നും ആ സീൻ കുറേ ടേക്ക് പോയെന്നും അതിനുകാരണം മാത്യു വളരെ ഒക്വേർഡ് ആയിരുന്നെന്നും പാവം പേടിച്ച് ഇരിക്കുകയായിരുന്നുവെന്നും മാളവിക പറയുന്നു.