By Lekshmi.25 05 2023
സിനിമാ ലോകവും ഫാഷന്‍ ലോകവും ഒരുപോലെ കൈകോര്‍ക്കുന്ന ഇടമാണ് കാന്‍ ചലച്ചിത്രമേള. ഇന്ത്യയിലെ നിരവധി സെലിബ്രിറ്റികളാണ് ചലച്ചിത്രമേളയുടെ ഭാഗമാകുന്നത്. വ്യത്യസ്തമായ ഔട്ട്ഫിറ്റില്‍ റെഡ് കാര്‍പറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ ചില സെലിബ്രിറ്റികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തു.
എന്നാല്‍ ഇതിനെതിരേ രംഗത്തെത്തിയിരിക്കുകയാണ് നടി നന്ദിതാ ദാസ്. ഇത് സിനിമയുടെ ഉത്സവമാണെന്ന് ആളുകള്‍ മറന്നുപോകുന്നുവെന്നും ഫാഷന്‍ മാത്രമാണ് ആഘോഷിക്കപ്പെടുന്നതെന്നും നന്ദിതാ ദാസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ഇത്തവണത്തെ ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ സങ്കടം അറിയിച്ച അവര്‍ മുന്‍വര്‍ഷങ്ങളില്‍ നിന്നുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇതിന് താഴെ നിരവധി കമന്റുകളാണ് വന്നത്. പത്തില്‍ അധികം ഭാഷകളില്‍ 30ല്‍ അധികം സിനിമകളില്‍ നന്ദിത അഭിനയിച്ചിട്ടുണ്ട്. കണ്ണകി എന്ന ചിത്രത്തിലൂടെ അവര്‍ മലയാളി ആരാധകരുടെ മനസിലും ഇടംപിടിച്ചു. അടൂര്‍ ഗോപാലകൃഷ്ണന്റെ നാല് പെണ്ണുങ്ങളിലും അഭിനയിച്ചു.