നടി നവ്യ നായര്‍ ആശുപത്രിയില്‍; സന്ദര്‍ശിച്ച് നിത്യ ദാസ്

By Priya .29 05 2023

imran-azhar

 

കൊച്ചി: നടി നവ്യ നായരെ ശാരീരിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നവ്യയെ നേരിട്ട് കണ്ട് സുഖവിവരങ്ങള്‍ അന്വേഷിക്കാന്‍ സുഹൃത്തായ നടി നിത്യ ദാസ് എത്തിയിരുന്നു.

 

നിത്യയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ നവ്യയെ സന്ദര്‍ശിച്ച ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്.അതേ സമയം,പുതിയ ചിത്രം 'ജാനകി ജാനേ'യുടെ പ്രൊമോഷന് സുല്‍ത്താന്‍ ബത്തേരിയില്‍ ആരോഗ്യ പ്രശ്നങ്ങളാല്‍
എത്തില്ലെന്ന് അറിയിച്ചിരുന്നു.

 

എന്നാല്‍ നവ്യയുടെ അസുഖം എന്താണെന്ന് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടില്ല. ആശുപത്രിയില്‍ ഡ്രിപ് നല്‍കിയിരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

 

അനീഷ് ഉപാസന സംവിധാനം ചെയ്ത'ജാനകി ജാനേ'യിലാണ് താരം ഒടുവില്‍ അഭിനയിച്ചത്. സൈജുക്കുറുപ്പും നവ്യാ നായരുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകളില്‍ എത്തി പ്രമോഷന്‍ നടത്തി വരുകയായിരുന്നു നവ്യനായര്‍.

 

 

OTHER SECTIONS