'എന്റെ സാഷ ഇപ്പോഴും ആശുപത്രിയിലാണ്': നടി രംഭയും മക്കളും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടു

By web desk .01 11 2022

imran-azhar

 

തെന്നിന്ത്യന്‍ നടി രംഭ യാത്ര ചെയ്തിരുന്ന കാര്‍ അപകടത്തില്‍ പെട്ടു.കാറിലുണ്ടായിരുന്ന രംഭയും മക്കളും അത്ഭുതകരമായി രക്ഷപ്പെട്ടു.മൂത്ത മകള്‍ സാഷ്‌യ്ക്ക് പരുക്കേറ്റു.
രംഭ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.


'സ്‌കൂളില്‍ നിന്ന് കുട്ടികളെ കൊണ്ടുവരുമ്പോള്‍ ഞങ്ങളുടെ കാറിനെ മറ്റൊരു കാര്‍ ഇടിച്ചു. ഞാനും കുട്ടികളും മുത്തശ്ശിയും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു, എന്റെ കുഞ്ഞ് സാഷ ഇപ്പോഴും ആശുപത്രിയിലാണ്.

 

മോശം ദിവസവും മോശം സമയവും. ഞങ്ങള്‍ക്കായി പ്രാര്‍ഥിക്കൂ. നിങ്ങളുടെ പ്രാര്‍ഥന ഞങ്ങള്‍ക്ക് വലിയ കാര്യമാണ് ' രംഭ സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു. കാനഡയില്‍ വെച്ച് അപകടത്തില്‍ പെട്ട കാറിന്റെയും ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന മകളുടെയും ഫോട്ടോകളും രംഭ പങ്കുവെച്ചിട്ടുണ്ട്.

 

 

OTHER SECTIONS