നടി ഷീല രാജ്കുമാര്‍ വിവാഹമോചിതയാകുന്നു

By web desk.03 12 2023

imran-azhar


 

ചെന്നൈ: തമിഴ് നടി ഷീല രാജ്കുമാര്‍ വിവാഹമോചിതയാകുന്നു. കുമ്പളങ്ങി നൈറ്റിലൂടെ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതയാണ് താരം. ഭരതനാട്യം നര്‍ത്തകി കൂടിയായ താരം തന്റെ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു വിവാഹബന്ധം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചത്. അഭിനയ ശില്‍പശാല നടത്തുന്ന തമ്പി ചോളനാണ് ഭര്‍ത്താവ്.

 

''ഞാന്‍ വിവാഹ ബന്ധം ഉപേക്ഷിക്കുന്നു, നന്ദിയും സ്‌നേഹവും.''എന്ന് ഭര്‍ത്താവിനെ ടാഗ് ചെയ്തുക്കൊണ്ട് നടി ട്വീറ്റ് ചെയ്തു.

 


വിവാഹമോചനത്തിന്റെ കാരണം വ്യക്തമല്ല. 2014ലായിരുന്നു ഇവരുടെ വിവാഹം. ചോളന്‍ നിര്‍മ്മിച്ച ഹ്രസ്വചിത്രത്തില്‍ അഭിനയിക്കുന്നതിനിടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നത്. വീട്ടുകാരുടെ എതിര്‍പ്പ് വക വയ്ക്കാതെയായിരുന്നു വിവാഹം.

 

2016ല്‍ ആറാത്തു സിനം എന്ന ചിത്രത്തിലൂടെയാണ് ഷീല അഭിനയ രംഗത്തെത്തുന്നത്. ടു ലെറ്റ് എന്ന ചിത്രമാണ് താരത്തിന്റെ കരിയര്‍ മാറ്റിമറിച്ചത്.

 

മണ്ഡേല, പിച്ചൈക്കാരന്‍ 2, ജോതി, ന്യൂഡില്‍സ് എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. കാര്‍ത്തിക് സുബ്ബരാജിന്റെ ജിഗര്‍താണ്ഡ ഡബിള്‍ എക്‌സില്‍ അതിഥി വേഷത്തിലും എത്തിയിട്ടുണ്ട്.

 

 

OTHER SECTIONS