വിവാഹം പോലെ പവിത്രമാണ് വിവാഹമോചനവും; രണ്ട് ജീവിതങ്ങള്‍ നശിപ്പിക്കാതിരിക്കാനുള്ള പോംവഴി- സ്വാസിക

By sisira.20 07 2021

imran-azhar

 

 

 

 

വിവാഹംപോലെതന്നെ പവിത്രമാണ് വിവാഹമോചനവുമെന്ന് സംസ്ഥാനചലച്ചിത്ര അവാർഡ് ജേതാവായ നടി സ്വാസിക.

 

വിവാഹമോചനം ചെയ്യുന്നതില്‍ തെറ്റില്ലെന്ന് പല സിനിമകളും പറഞ്ഞ് വെക്കുന്നുണ്ടെങ്കിലും ഇപ്പോഴും നിരവധി സ്ത്രീകള്‍ ദുഷ്‌കരമായ വിവാഹ ബന്ധങ്ങളില്‍ തുടരുന്നുണ്ട്.

 

അത് സമൂഹത്തെ പേടിച്ചിട്ടാണ്. അതിനാല്‍ വിവാഹ മോചനവും വിവാഹം പോലെ പവിത്രമാണ് എന്ന ചിന്തയാണ് എല്ലാവര്‍ക്കും ഉണ്ടാവേണ്ടതെന്നും സ്വാസിക ടൈംസ് ഓഫ് ഇന്ത്യയോടാട് പറഞ്ഞു.


രണ്ട് ജീവിതങ്ങള്‍ നശിപ്പിക്കാതിരിക്കാനുള്ള പോംവഴിയാണ് വിവാഹ മോചനമെന്നും അതിലൂടെ വ്യക്തികള്‍ക്ക് വീണ്ടും ജീവിക്കാനുള്ള അവസരമാണ് ഉണ്ടാവുന്നതെന്നും സ്വാസിക വ്യക്തമാക്കി.


ബിലഹരി സംവിധാനം ചെയ്യുന്ന തുടരും, ഭയം എന്നീ മിനി സീരീസുകളില്‍ പ്രധാന വേഷം ചെയ്യുകയാണ് നടി സ്വാസിക. സീരീസില്‍ മെയില്‍ ഷോവനിസ്റ്റായ ഭര്‍ത്താവാണ് സ്വാസികയുടെത്.

 

സീരീസിന്റെ രണ്ടാം ഭാഗം സമൂഹത്തില്‍ കണ്ട് വരുന്ന ടോക്‌സിക് ബന്ധങ്ങളെ കുറിച്ചാണ് പറയുന്നത്.

 

ഈ സീരീസിലൂടെ എന്തെങ്കിലും രീതിയിലുള്ള മാറ്റങ്ങള്‍ സമൂഹത്തില്‍ കൊണ്ട് വരാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതെന്ന് താരം വ്യക്തമാക്കി.

 

OTHER SECTIONS