By Lekshmi.02 02 2023
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന 'രോമാഞ്ചം' തീയേറ്ററിലേക്ക്.ജോൺപോൾ ജോർജ് പ്രോഡക്ഷൻസിന്റേയും, ഗുഡ് വിൽ എന്റർടൈൻമെന്റിന്റെയും ബാനറിൽ ജോൺപോൾ ജോർജ്, ജോബി ജോർജ്, ഗിരീഷ് ഗംഗാധാരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന രോമാഞ്ചം വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും.
നവാഗതനായ ജിത്തു മാധവനാണ് രചനയും സംവിധാനവും.സജിൻ ഗോപുവിനും ഒപ്പം സിജു സണ്ണി, അനന്ത രാമൻ, എബിൻ ബിനോ, ജഗദീഷ് കുമാർ, ജോയിമോൻ ജ്യോതിർ, അഫ്സൽ, ശ്രീജിത്ത് നായർ, എന്നിവരും അണിനിരക്കുന്നു.ഹൊറർ കോമഡി ജോണറിൽ കുറേ നാളുകൾക്കു ശേഷം മലയാളത്തിൽ വരുന്ന സിനിമ എന്ന പ്രത്യേകത കൂടി രോമാഞ്ചത്തിനുണ്ട്.
റിലീസിനോട് അനുബന്ധിച്ച് നിർമ്മാതാവായ ജോൺപോൾ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ കുറിച്ച പോസ്റ്റ് കഴിഞ്ഞദിവസം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.തന്റെ കരിയറുൾപ്പടെ എല്ലാം ഇനി പ്രേക്ഷകരുടെ കയ്യിൽ ആണെന്നും തന്റെ ആദ്യ സിനിമയായ ഗപ്പിക്ക് വച്ച് നീട്ടിയ ടിക്കറ്റിന്റെ പൈസ രോമാഞ്ചത്തിനു ടിക്കറ്റ് എടുക്കാൻ ഉപയോഗിക്കണം എന്നും ആ കുറിപ്പിൽ പറയുന്നു.