By Lekshmi.20 11 2022
കൊല്‍ക്കത്ത: പക്ഷാഘാതത്തേ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബംഗാളി നടി ഐന്ദ്രില ശര്‍മ അന്തരിച്ചു.നവംബര്‍ ഒന്നാം തീയതിയാണ് ഐന്ദ്രിലയെ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന ഐന്ദ്രിലയ്ക്ക് ഒന്നിലേറെ ഹൃദയാഘാതങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഞായറാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്.
മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് വിധേയയായ ഐന്ദ്രിലയുടെ തലച്ചോറില്‍ രക്തം കട്ടപിടിച്ചിരുന്നതായി സിടി സ്കാന്‍ റിപ്പോര്ട്ടുസൂചന നല്‍കിയിരുന്നു.ഝുമുര്‍ എന്ന പരിപാടിയിലൂടെ ടെലിവിഷനില്‍ അരങ്ങേറ്റം കുറിച്ച ഐന്ദ്രില ജിബോണ്‍ ജ്യോതി, ജിയോന് കത്തി തുടങ്ങിയ പരിപാടികളിലൂടെ ജനപ്രീതി നേടി.
അടുത്തിടെ പുറത്തിറങ്ങിയ ഭാഗര്‍ എന്ന വെബ്സീരീസിലും ഐന്ദ്രില ഭാഗമായി.ഐന്ദ്രിലയുടെ അതിജീവനത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് ചൂണ്ടിക്കാട്ടി സുഹൃത്തും നടനുമായ സബ്യസാചി ചൗധരി സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചിരുന്നു.