മകള്‍ക്കൊപ്പം എയര്‍പോര്‍ട്ടില്‍ ഐശ്വര്യ റായ്, മാധ്യമങ്ങളും ആരാധകരും വളഞ്ഞു, താരം ചെയ്തത്...

By web desk.18 05 2023

imran-azhar

 

 

സ്വകാര്യതയ്ക്ക് ഏറെ പ്രധാന്യം നല്‍കുന്ന താരമാണ് ഐശ്വര്യ റായ്. പൊതു വേദികളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ താരത്തിന്റെ നിഴലായി മകള്‍ ആരാധ്യയും ഉണ്ടാകും. എന്നാല്‍, മകളുടെ സ്വകാര്യതയ്ക്കും ഐശ്വര്യ ഏറെ പ്രധാന്യം നല്‍കാറുണ്ട്.

 

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ മേയ് 16 നാണ് ഐശ്വര്യ മുംബൈയില്‍ നിന്ന് പുറപ്പെട്ടത്. ഐശ്വര്യയ്‌ക്കൊപ്പം മകള്‍ ആരാധ്യയും ഉണ്ടായിരുന്നു.

 

എയര്‍പോര്‍ട്ടില്‍ എത്തിയ ഐശ്വര്യയെയും മകളെയും മാധ്യമങ്ങളും ആരാധകരും വളഞ്ഞു. ആള്‍ക്കൂട്ടത്തില്‍ നിന്ന് മകളെ സംരക്ഷിക്കുന്ന ഐശ്വര്യയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

 

ആരാധ്യയ്‌ക്കൊപ്പം കാറില്‍ നിന്ന് ഇറങ്ങിയ താരത്തിനൊപ്പം സെല്‍ഫിയെടുക്കാന്‍ ആരാധകര്‍ തിക്കുംതിരക്കും ഉണ്ടാക്കി. അതോടെ ആരാധ്യ ആള്‍ക്കൂട്ടത്തില്‍ അകപ്പെട്ടു. അതോടെ ആരാധകരോട് പിന്‍മാറാനും മുന്നോട്ടുപോകാന്‍ വഴി നല്‍കാനും ഐശ്വര്യ അഭ്യര്‍ഥിക്കുകയായിരുന്നു.

 

വര്‍ഷങ്ങളായി ഐശ്വര്യ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നു. 76ാമത് കാന്‍ ഫെസ്റ്റിവലിന് ചൊവ്വാഴ്ചയാണ് തുടക്കമായത്. മേയ് 27 വരെയാണ് ചലച്ചിത്രമേള.

 

മേളയുടെ ആദ്യ ദിവസം ബോളിവുഡ് താരങ്ങളായ സാറാ അലി ഖാന്‍, ഇഷ് ഗുപ്ത, ആലിയ ഭട്ട്, മാനുഷി ചില്ലര്‍, മുന്‍ ക്രിക്കറ്റ് താരം അനില്‍ കുബ്ലെ എന്നിവരും കാനില്‍ എത്തി.

 

 

OTHER SECTIONS