മണിരത്നത്തോടൊപ്പമുള്ള മനോഹര ചിത്രങ്ങൾ പങ്കുവച്ച് ആഷ്

By santhisenanhs.02 10 2022

imran-azhar

 

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത് മുൻ ലോക സുന്ദരിയുടെ നടിയുമായ ഐശ്വര്യ റായ് പങ്കുവച്ച ചിത്രങ്ങളാണ്. സംവിധായകനും ഗുരുവുമായ മണിരത്നത്തോടൊപ്പമുള്ള മനോഹര ചിത്രങ്ങളാണ് താരം പങ്കുവവച്ചിരിക്കുന്നത്.

 

നിരവധി കമന്റുകളാണ് ഐശ്വര്യ പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങൾക്ക് ലഭിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷനിടെ എടുത്ത ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ ഐശ്വര്യ സജീവമായിരുന്നു. ഇപ്പോൾ പ്രിയ നായികയേയും സംവിധായകനെയും ഒന്നിച്ച് കാണാനായതിന്റെ സന്തോഷം പങ്കുവയ്ക്കുന്ന തിരക്കിലാണ് ആരാധകരും. സിനിമയുടെ ട്രെയ്‌ലർ ലോഞ്ചിനെത്തിയ രജനീകാന്തിനെ കണ്ട് ഓടിച്ചെന്ന് കാലിൽ തൊട്ട് വന്ദിക്കുന്ന ഐശ്വര്യയുടെ വീഡിയോ മുൻപ് സോഷ്യൽ മീ‍ഡിയയിൽ വൈറലായിരുന്നു.

 

മണിരത്നം എന്റെ ഗുരുവാണ്, അദ്ദേഹം എന്നും എന്റെ ഗുരു ആയിരിക്കും, എക്കാലവും. ഇരുവരിൽ ഞാൻ അദ്ദേഹത്തോടൊപ്പം എന്റെ യാത്ര ആരംഭിച്ചു, ബഹുമാനത്തിന് വീണ്ടും നന്ദി. ഈ ചിത്രം അദ്ദേഹത്തിന് എക്കാലവും അവിസ്മരണീയമായിരിക്കും. എപ്പോഴും എനിക്കൊപ്പം ഉണ്ടായിരുന്നതിന് സുഹാസിനിയ്ക്ക് നന്ദി. രജനീകാന്തിനും കമൽഹാസനുമൊപ്പം ഇരിക്കുക എന്നത് ഒരു സ്വപ്ന നിമിഷമാണ് - എന്ന് ചിത്രത്തിന്റെ പ്രൊമോഷൻ ചടങ്ങുകൾക്കിടെ ഐശ്വര്യ പറഞ്ഞിരുന്നു.

 

മണിരത്നത്തിന്റെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് ഐശ്വര്യ റായ്. ഇരുവർ, ഗുരു, രാവൺ തുടങ്ങി നിരവധി സിനിമകളിൽ മണിരത്നം നായികയായി തിരഞ്ഞെടുത്തത് ഐശ്വര്യയെ ആയിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ പുതിയ ചിത്രം പൊന്നിയിൻ സെൽവനിലും ഐശ്വര്യയ്ക്കായി അദ്ദേഹം ഒരു കഥാപാത്രത്തെ നീക്കി വച്ചു. ഇത്തവണ നായിക അല്ല സുന്ദരി ആയ ഒരു വില്ലത്തിയേയാണ് മണിരത്നം ഐശ്വര്യയിൽ കണ്ടെത്തിയത്. നന്ദിനി എന്ന കഥാപാത്രത്തെ അതിമനോഹരമാക്കാനും ഐശ്വര്യയ്ക്ക് കഴിഞ്ഞു. പല്ലക്കിലിരുന്ന് തിരശീല മാറ്റി നോക്കുന്ന പൊന്നിയിൻ സെൽവനിലെ ഐശ്വര്യയുടെ രംഗത്തിന് നിറഞ്ഞ കൈയ്യടികളാണ് തീയേറ്ററുകളിൽ നിന്ന് ലഭിച്ചത്.

OTHER SECTIONS