ലക്ഷങ്ങള്‍ വില വരുന്ന ആഭരണങ്ങള്‍ നഷ്ടപ്പെട്ടു, പരാതിയുമായി ഐശ്വര്യ രജനീകാന്ത്

By Ashli Rajan.20 03 2023

imran-azhar

തന്റെ ലക്ഷങ്ങള്‍ വില വരുന്ന വജ്ര, സ്വര്‍ണാഭരണങ്ങളും രത്‌നങ്ങളും ആഭരണങ്ങള്‍ നഷ്ടമായെന്ന പരാതിയുമായി രജനീകാന്തിന്റെ മകള്‍ ഐശ്വര്യ രജനീകാന്ത്. അറുപതോളം പവന്റെ ആഭരണങ്ങള്‍ നഷ്ടമായെന്നാണ് പരാതിയില്‍ പറയുന്നത്.

 

മൂന്ന് ജീവനക്കാര്‍ക്കെതിരെയാണ് ഇവരുടെ പരാതി. ആഭരണങ്ങള്‍ സൂക്ഷിച്ച ലോക്കറിന്റെ താക്കോല്‍ എവിടെയെന്ന് ജീവനക്കാര്‍ക്ക് അറിയാമായിരുന്നു. മൂന്ന് ജീവനക്കാരെ സംശയമുണ്ടെന്നും ഐശ്വര്യ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഐശ്വര്യയുടെ പരാതിയില്‍ തേനാംപേട്ട് പൊലീസ് അന്വേഷണം തുടങ്ങി.

 

2019 ല്‍ സഹോദരി സൗന്ദര്യയുടെ വിവാഹ ശേഷം ആഭരണങ്ങള്‍ ലോക്കറില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഈ ലോക്കര്‍ പല തവണയായി മൂന്നിടത്തേക്ക് സ്ഥലം മാറ്റിയിരുന്നു. ലോക്കറിന്റെ കീ തന്റെ അലമാരയിലാണ് സൂക്ഷിച്ചിരുന്നത്.

ഇത് ജോലിക്കാര്‍ക്ക് അറിയാമായിരുന്നു. ഫെബ്രുവരി 10 ന് ലോക്കര്‍ പരിശോധിച്ചപ്പോഴാണ് ആഭരണങ്ങള്‍ നഷ്ടമായതായി മനസ്സിലായത്. 18 വര്‍ഷം മുമ്പ് തന്റെ വിവാഹ സമയത്ത് വാങ്ങിയ ആഭരണങ്ങളാണ് ഇതെന്നും ഐശ്വര്യ പറഞ്ഞു.

 

OTHER SECTIONS