By Lekshmi.27 03 2023
കലാസാംസ്കാരിക രംഗങ്ങൾക്കും പൊതു രാഷ്ട്രീയ രംഗത്തിനും ഒരുപോലെ കനത്ത നഷ്ടമാണ് ഇന്നസെന്റിന്റെ വിയോഗം.അതുല്യ കലാകാരനായ ഇന്നസെന്റിനെ കുറിച്ച് നിരവധി കഥകളാണ് ഉറ്റവർക്ക് പറയാനുള്ളത്.എല്ലാവരോടും വളരെ അടുത്ത ബന്ധമായിരുന്നു നടനുണ്ടായിരുന്നത്.
ഇന്നസെന്റിന് അവസാനമായി ചമയമിടുന്നതിന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്.'ഒരിക്കൽ കൂടി.... ഇനിയൊരു മേക്കപ്പ് ഇടൽ ഉണ്ടാവില്ല. എന്നാലും,അരങ്ങ് തകർത്ത അഭിനയ മികവ് എന്നും നിലനിൽക്കും, എന്ന് കുറിച്ച് കൊണ്ടാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ന്യൂമോണിയ ബാധിച്ച് മാർച്ച് മൂന്നിനാണ് ഇന്നസെന്റിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ആദ്യ ദിവസങ്ങളിൽ മരുന്നിനോട് പ്രതികരിച്ചിരുന്നെങ്കിലും പിന്നീട് ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു.
മെഡിക്കൽ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഒരാഴ്ചയോളം ജീവൻ നിലനിർത്തിയത്.ഞായറാഴ്ച രാത്രി പത്തേമുക്കാലോടെ മന്ത്രി പി. രാജീവാണ് നടന്റെ വിയോഗ വാർത്തയറിയിച്ചത്.സംസ്കാരം ചൊവ്വാഴ്ച ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ നടക്കും.