'പുഷ്പ'യ്ക്കായി റെക്കോര്‍ഡ് പ്രതിഫലം; രണ്ട് ഭാഗങ്ങളിലായി അല്ലു അര്‍ജുന്‍ വാങ്ങുന്നത് 70 കോടി എന്ന് റിപ്പോര്‍ട്ട്

By mathew.04 06 2021

imran-azhar

 


'പുഷ്പ' എന്ന ചിത്രത്തിനായി റെക്കോര്‍ഡ് പ്രതിഫലം വാങ്ങി തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്‍. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിനായി അല്ലു അര്‍ജുന്‍ വാങ്ങുന്നത് 70 കോടി രൂപ ആണെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, ഇതേപ്പറ്റിയുള്ള ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

അല്ലു അര്‍ജുന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളായ ആര്യ, ആര്യ 2 എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സുകുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തെലുങ്കിന് പുറമെ ഹിന്ദി, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം പുറത്തെത്തും. ഫഹദ് ഫാസില്‍ ആണ് ചിത്രത്തില്‍ വില്ലനായെത്തുന്നത്. രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഓസ്‌ക്കാര്‍ പുരസ്‌ക്കാര ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം. മിറോസ്ല കുബ ബ്രോസെക് ആണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. കാര്‍ത്തിക ശ്രീനിവാസ് ആണ് എഡിറ്റിംഗ്. പീറ്റര്‍ ഹെയ്‌നും രാം ലക്ഷമണുമാണ് ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്റേഴ്‌സ്. മേക്കപ്പ്- നാനി ഭാരതി, കോസ്റ്റ്യൂം- ദീപലി നൂര്‍, സഹസംവിധാനം- വിഷ്ണു. പി.ആര്‍.ഒ- ആതിര ദില്‍ജിത്ത്.

 

 

OTHER SECTIONS