'പാന്‍ ഇന്ത്യന്‍ സ്‌ക്രിപ്റ്റില്‍ അവര്‍ അഭിനയിച്ചാല്‍ നടക്കാവുന്നതേയുള്ളൂ'; 'മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥിരാജ് അത് സംഭവിച്ചാല്‍ സ്പില്‍ബര്‍ഗ് പോലും അടുത്ത പടം തൊട്ട് ഇവരെ കാസ്റ്റ് ചെയ്യും'; ഒമറിന്റെ ചോദ്യത്തിന് മറുപടിയുമായി അല്‍ഫോണ്‍സ് പുത്രന്‍

By mathew.07 05 2021

imran-azhar


ഫെയ്സ്ബുക്കിലൂടെ സംവിധായകന്‍ ഒമര്‍ ലുലു ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. വിജയ്, പ്രഭാസ്, അല്ലു അര്‍ജുന്‍, യാഷ് തുടങ്ങിയ നടന്മാര്‍ക്ക് ലഭിക്കുന്ന പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ഡം മലയാളത്തിലെ ഒരു നടന്മാര്‍ക്കും ഇല്ലാത്തത് എന്തെന്ന ഒമര്‍ ലുലുവിന്റെ ചോദ്യത്തിന് മറുപടിയാണ് അല്‍ഫോണ്‍സ് നല്‍കിയത്.

ഈ പറഞ്ഞ ലിസ്റ്റില്‍ കമല്‍ഹാസന്‍, ആമിര്‍ഖാന്‍, ഷാരൂഖ് ഖാന്‍ എന്നിവര്‍ ഇല്ലാത്തത് എന്താണെന്നും മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് തുടങ്ങിയ നടന്മാര്‍ക്ക് ഇത് നിസ്സാരമായി സാധിക്കുമെന്നും അല്‍ഫോണ്‍സ് പറഞ്ഞു. പാന്‍ ഇന്ത്യന്‍ ചിത്രം വന്നാല്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗ് പോലും അവരെ കാസ്റ്റ് ചെയ്യുമെന്നും അല്‍ഫോന്‍സ് പുത്രന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമത്തിലൂടെ ഒമര്‍ ലുലു ഇങ്ങനെയൊരു ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത്. ഇതൊരു ഫാന്‍ ഫൈറ്റ് അല്ല തുറന്ന ചര്‍ച്ചയാണെന്ന ആമുഖത്തോടെയായിരുന്നു ഒമറിന്റെ കുറിപ്പ്.


'രജനി,ചിരഞ്ജീവി,അല്ലൂ അര്‍ജ്ജുന്‍,വിജയ് ഇപ്പോ ബാഹുബലിയിലൂടെ പ്രഭാസും KGFലൂടെ യാഷും നേടിയ സ്റ്റാര്‍ഡം പോലെയോ മലയാളത്തില്ലേ ഏതെങ്കിലും ഒരു നടന് ഉണ്ടോ. ഒരു പോലെ കേരളത്തിന് അകത്തും പുറത്തും ഓളം ഉണ്ടാക്കാന്‍ കഴിയുന്ന ഒരു സ്റ്റാര്‍ എന്തു കൊണ്ടാണ് ഇത്ര നാളായിട്ടും മലയാള സിനിമയില്‍ വരാത്തത് ?' എന്നായിരുന്നു ഒമറിന്റെ ചോദ്യം.

 

OTHER SECTIONS