By Lekshmi.23 01 2023
പ്രേക്ഷകർ ഏറെ പ്രതിക്ഷയോടെ കാത്തിരുന്ന അൽഫോൺസ് പുത്രൻ ചിത്രമാണ് ഗോൾഡ്.നയൻതാര- പൃഥ്വിരാജ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഗോൾഡിന് പ്രേക്ഷകരെ വേണ്ടവിധം തൃപ്തിപ്പെടുത്താൻ കഴിഞ്ഞില്ല.റിലീസിന് പിന്നാലെ സോഷ്യൽ മിഡിയയിലൂടെ സംവിധായകൻ അൽഫോൺസ് പുത്രനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു.
ഇപ്പേഴിതാ വിമർശകർക്കുള്ള മറുപടിയുമായി സംവിധായകൻ എത്തിയിരിക്കുകയാണ്.പ്രതിഷേധ സൂചകമായി സോഷ്യൽ മിഡിയയിൽ നിന്ന് മുഖചിത്രം ഒഴിവാക്കിയിട്ടുണ്ട്.കൂടാതെ തന്നെ പരിഹസിക്കാനോ അപമാനിക്കാനോ ആർക്കും അവകാശം നൽകിയിട്ടില്ലെന്നും താൻ ആരുടേയും അടിമയല്ലെന്നും ഫേസ്ബുക്കിൽ കുറിച്ചു.തന്റെ സൃഷ്ടികൾ നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ കണ്ടാൽ മതിയെന്നും അല്ലാതെ എന്റെ പേജിൽ വന്ന് ദേഷ്യം കാണിക്കരുതെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.
'നിങ്ങൾ എന്നെ ട്രോളുകയും എന്നെയും ഗോൾഡ് സിനിമയെ കുറിച്ച് മോശമായി പറയുകയും ചെയ്യുന്നത് നിങ്ങളുടെ സംതൃപ്തിക്കുവേണ്ടിയാണ്... അത് നിങ്ങൾക്ക് ഇഷ്ടമായിരിക്കാം.എന്നാൽ എനിക്ക് അങ്ങനെയല്ല. അതുകൊണ്ട് പ്രതിഷേധ സൂചകമായി സമൂഹ മാധ്യമങ്ങളിൽ ഞാൻ എന്റെ മുഖം കാണിക്കില്ല.ഞാൻ നിങ്ങളുടെ അടിമയല്ല, എന്നെ കളിയാക്കാനോ പരസ്യമായി അപമാനിക്കാനോ ഞാൻ ആർക്കും അവകാശം നൽകിയിട്ടില്ല. എന്റെ സൃഷ്ടികൾ നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ കണ്ടാൽ മതി അല്ലാതെ എന്റെ പേജിൽ വന്ന് ദേഷ്യം കാണിക്കരുത്.ഇനി അങ്ങനെ ചെയ്താൽ, ഞാൻ സോഷ്യൻ മീഡിയയിൽ നിന്ന് അപ്രത്യക്ഷമാകും.
ഞാൻ പഴയതുപോലെയല്ല.എന്നോടും എന്റെപങ്കാളിയോടും കുട്ടികളോടും എന്നെ ഇഷ്ടപ്പെടുന്നവരോടും ഞാൻ വീഴുമ്പോൾ എന്റെ അരികിൽ നിൽക്കുന്നവരോടും സത്യസന്ധത പുലർത്തുന്നയാളാണ്.ഞാൻ വീണപ്പോൾ നിങ്ങളുടെ മുഖത്തുണ്ടായ ചിരി ഒരിക്കലും മറക്കില്ല.ആരും മനഃപൂർവം വീഴില്ല.അത്പ്രകൃതിദത്തമായി,സ്വാഭാവികമായി സംഭവിക്കുന്നതാണ്.എന്നെ വീഴ്ത്തിയ പ്രകൃതി തന്നെ വീണ്ടും എന്നെ സംരക്ഷിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുമെന്ന് കരുതുന്നു.നല്ലൊരു ദിനം ആശംസിക്കുന്നു'–അൽഫോൻസ് പുത്രൻ കുറിച്ചു.