പ്രേക്ഷക മനസ്സുകൾ കീഴടക്കി അല്ലു അർജുന്റെ 'അങ്ങ് വൈകുണ്ഠപുരത്ത്' തീയറ്ററുകളില്‍

By online desk.13 01 2020

imran-azhar

 

മലയാളികൾക്ക്  ഒരു ചോക്ലേറ്റ് ബോയി ഇമേജ് ആണ് അല്ലു അര്ജുന് കൊടുത്തിരിക്കുന്നത്. തമാശയും പ്രണയവും ഇടകലർന്നു അഭിനയിക്കുന്ന അല്ലു അർജുന്റെ ഫാൻസ്‌ ആണ് മിക്ക മലയാളി പെൺകുട്ടികളും. അന്യഭാഷ ചിത്രങ്ങളെടുത്താൽ ഇപ്പോൾ തെലുങ്ക് ചിത്രങ്ങൾക്കും കേരളത്തിൽ പ്രചാരമേറിക്കൊണ്ടിരിക്കുകയാണ് പക്ഷെ മലയാളത്തിൽ ഡബ്ബ് ചെയ്ത ചിത്രങ്ങൾ ആണെന്ന് മാത്രം.2020 ആദ്യത്തെ അല്ലു അർജുൻ ചിത്രമാണ് അങ്ങ് വൈകുണ്ഠപുരത്ത്. അല്ലു അർജുനോടൊപ്പം മലയാളികളുടെ പ്രിയതാരം ജയറാമും ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രം കൈകാര്യം ചെയ്യുന്നുണ്ട് .ഈ ചിത്രത്തിന്റെ രചനയും സംവിധാനവും ചെയ്തിരിക്കുന്നത് പ്രശസ്ത തെലുങ്ക് സിനിമ  സംവിധായകനായ ത്രിവിക്രം ശ്രീനിവാസ് ആണ്. ഗീത ആർട്സ്, ഹാരിക ആൻഡ് ഹസീൻ ക്രിയേഷൻസ് എന്നിവയുടെ ബാനറിൽ അല്ലു അരവിന്ദ്, എസ് രാധാകൃഷ്ണ എന്നിവർ ചേർന്ന് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.ബണ്ടു എന്ന കഥാപാത്രമായാണ് അല്ലു അർജുൻ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ബണ്ടുവിനെ ചിറ്റിപറ്റിയാണ് കഥാസന്ദർഭങ്ങൾ മുന്നോട്ടുപോകുന്നത്. കള്ളത്തരത്തിലൊടെ സ്വത്തുവകകകൾ കൈവശം വയ്ക്കുന്ന സ്വന്തം കുടുംബത്തിൽ നിന്നും വിട്ടു നിന്നും മറ്റൊരു കുടുംബത്തിൽ ആണ് ബണ്ടു താമസിക്കുന്നത്. നീണ്ട ഒരു ഇടവേളക്ക് ശേഷം ബണ്ടു തന്റെ യഥാർത്ഥ കുടുംബത്തിലേക്ക് പോകുന്നു. പിന്നീടുണ്ടാകുന്ന സംഭവബഹുലമായ കാഴ്ചകളാണ് ഈ ചിത്രം പറയുന്നത്.ഒരു പക്കാ തെലുങ്ക് ചിത്രം തന്നെയാണ് അങ്ങ് വൈകുണ്ഠപുരത്ത്. ഒരു കുടുംബ ചിത്രമാണ് ത്രിവിക്രം ശ്രീനിവാസ് ഒരുക്കിയ ഈ ചിത്രം. മാസ്സും ക്ലാസും ഡയലോഗ് പാഞ്ഞും എല്ലാം അടങ്ങിയ ഒരു  അല്ലുഅർജുൻ ചിത്രമാണിത്. ബണ്ടുവിന്റെ അച്ഛനായ വാല്മീകി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് മുരളി ശർമ്മ ആണ്. പ്രേക്ഷകശ്രദ്ധ ആകർഷിച്ച ഒരു അഭിനയമായിരുന്നു അദ്ദേഹം കാഴ്ചവെച്ചത്. സ്വന്തം മകനായ ബണ്ടുവിനെ തരം കിട്ടുമ്പോഴൊക്കെ താഴ്ത്തി പറയുന്ന ഒരു പിതാവാണ് വാല്മീകി. എന്നാൽ ജയറാം അഭിനയിച്ച രാമചന്ദ്ര എന്ന കഥാപാത്രമാകട്ടെ തന്റെ മകനായ രാജ് മനോഹറിനെ കുറിച്ച് മനസ്സിൽ ഒരു നല്ല രൂപം കൈകൊണ്ട ഒരു പിതാവായാണ്. പൂജ ഹെഗ്‌ഡെ, നിവേദ നവദീപ്, സുശാന്ത്, രോഹിണി, സുനിൽ, ഹർഷവർധൻ, രാജേന്ദ്ര പ്രസാദ് എന്നിവർ അവരവരുടെ കഥാപാത്രങ്ങൾ നന്നായി ചെയ്തു എന്ന് പറയാം.


ക്ളൈമാക്സ്‌ മുന്നേ മനസ്സിലാകുന്നുണ്ടെങ്കിലും ഈ ചിത്രം ഒരു ലാഗ് ഇല്ലാതെ കണ്ടിരിക്കാം. തീർച്ചയായും ഒരു ഫൺ എന്റർടൈനർ ആണ് ഈ ചിത്രം. 

OTHER SECTIONS