"21ജിഎംഎസു"മായി അനൂപ് മേനോന്‍; ഫസ്റ്റ് ലുക് മോഷന്‍ പോസ്റ്റര്‍ പുറത്ത്

By mathew.31 05 2021

imran-azhar

 

അനൂപ് മേനോന്‍, ലിയോണ ലിഷോയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന 21ജിഎംഎസ് എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക് മോഷന്‍ പോസ്റ്റര്‍ പുറത്ത്. റിനിഷ് കെ എന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. രഞ്ജിത്ത്, അനു മോഹന്‍, രഞ്ജി പണിക്കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സംവിധായകന്‍ ബിബിന്‍ കൃഷ്ണ തന്നെയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. ജിത്തു ദാമോദര്‍ ആണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. അപ്പു എന്‍ ഭട്ടതിരി ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. ദീപക് ദേവ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.

OTHER SECTIONS